ADVERTISEMENT

അറ്റ്ലാന്റാ ∙ അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യൻ അമേരിക്കൻ ചാരിറ്റി ഓർഗനൈസേഷനായ സേവാ ഇന്റർനാഷണൽ യുഎസ് ഇന്ത്യയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഓക്സിജൻ ഉൾപ്പെടെയുള്ള ജീവൻ രക്ഷാമരുന്നുകൾ കയറ്റി അയയ്ക്കുന്നു. 

 

നാലു ദിവസം കൊണ്ടു സോഷ്യൽ മീഡിയാ വഴി 4.7 മില്യൺ യുഎസ് ഡോളറാണ് സേവ് ഇന്റർനാഷണൽ സമാഹരിച്ചത്. 66700 ലധികം ഇന്ത്യൻ അമേരിക്കൻസ് ഇതിൽ സാമ്പത്തിക സഹായം നൽകി.

 

ഇന്ത്യയിൽ  കോവിഡ് 19 ന്റെ  രണ്ടാംഘട്ടം വ്യാപകമായതോടെ സാധാരണ ജനജീവിതം ഏകദേശം സ്തംഭനാവസ്ഥയിൽ എത്തിയിരിക്കുന്നതായും, ജനങ്ങളുടെ വിശപ്പകറ്റുന്നതിനും മാനസിക തകർച്ചയിൽ കഴിയുന്നവരെ ഉദ്ധരിക്കുന്നതിനും ആവശ്യമായ സഹായമാണ് സേവ് ഇന്റർ നാഷണൽ സജ്ജമാക്കിയിരിക്കുന്നത്.

 

ഏപ്രിൽ 27 ചൊവ്വാഴ്ച 2184 ഓക്സിൻ കോൺസഡ്രോ ഇന്ത്യയിലേക്ക് ഷിപ്പു ചെയ്തു കഴിഞ്ഞു.

ഇപ്പോൾ ഓക്സിജൻ എത്തിക്കുന്നതിനാണ് മുന്തിയ പരിഗണന നൽകുന്നതെങ്കിലും സേവാ ഇന്റർ നാഷണലിന്റെ സഹകരണത്തോടെ ഇന്ത്യൻ പ്രവർത്തിക്കുന്ന ആശുപത്രികളുടെ സൗകര്യം വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും  നടപ്പാക്കുന്നുണ്ടെന്നും സേവാ ഇന്റർനാഷണൽ ഭാരവാഹികൾ അറിയിച്ചു.

 

ഇതോടൊപ്പം അത്യാവശ്യ സാധനങ്ങൾ ഉൾപ്പെടുന്ന 10,000 കിറ്റ്, പാൻഡമിക്കിനെ തുടർന്ന് ദുരിതം  അനുഭവിക്കുന്ന കുടുംബങ്ങൾക്കും, അയിരത്തിൽപരം ഓർഫനേജുകൾ, സീനിയർ കെയർ സെന്റേഴ്സിനും  വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ 30 വെന്റിലേറ്ററുകളും കയറ്റി അയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com