ADVERTISEMENT

ന്യൂയോർക്ക്∙ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ത്രൈമാസിക അക്ഷരകേരളം 2023-24 ലേക്കുള്ള പുതിയ എഡിറ്റോറിയൽ ബോർഡ് നിലവിൽ വന്നു. പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയന്റ് സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ, ജോയന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവരാണ് അറിയിച്ചത്. 

ആദ്യപതിപ്പ് വിഷു-ഈസ്റ്റർ പതിപ്പായി പുറത്തിറങ്ങും. സിനിമാനിർമ്മാതാവും അഭിനേതാവും എഴുത്തുകാരനുമായ തമ്പി ആന്റണിയാണ് ത്രൈമാസികയുടെ ചീഫ് എഡിറ്റർ. നാടകരചയിതാവും സംവിധായകനും അഭിനേതാവുമായ സൈജൻ കണിയൊടിക്കലാണ് മാനേജിങ് എഡിറ്റർ. പ്രിയ ഉണ്ണികൃഷ്ണനാണ് അക്ഷരകേരളത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ. ഡോ. സുകുമാര്‍ കാനഡ, അനിത പണിക്കർ എന്നിവരാണു മാസികയുടെ കോപ്പി എഡിറ്റേഴ്സ്. സണ്ണി കല്ലൂപ്പാറയാണു കണ്ടന്റ് എഡിറ്റർ. 

അക്ഷരകേരളത്തിൽ കഥ, കവിത, ലേഖനങ്ങൾ, മറ്റ് കൃതികൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ താൽപ്പര്യമുള്ളവർ fomaamagazine@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക്  അയക്കുക. ഫോമയുടെ വെബ്ബ്സൈറ്റിലും, മാഗ്സ്റ്ററിലും അക്ഷരകേരളം മാഗസിൻ ലഭ്യമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com