ADVERTISEMENT

നയാഗ്ര∙ കേരളത്തിൽ കനേഡിയൻ വീസ അപേക്ഷ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യവുമായി നയാഗ്ര മലയാളി സമാജം പാർലമെന്‍റ് അംഗങ്ങളായ ടോണി ബ്ളാഡിനെല്ലി, ജീൻ ആലിസൺ എന്നിവർക്ക് നിവേദനം നൽകി. സമാജം വോളിബോൾ ടൂർണമെന്റിനോടനുബന്ധിച്ച്  കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും ഒത്തുചേർന്ന മലയാളികളെ സാക്ഷിനിർത്തിയാണ് പ്രസിഡന്റ് ബൈജു പകലോമറ്റവും ചെയർമാൻ ജോർജ് കാപ്പുകാട്ടും ചേർന്ന് നിവേദനം സമർപ്പിച്ചത്. 

 

കേരളത്തിൽനിന്നുള്ളവർ ഇപ്പോൾ കനേഡിയൻ വീസയ്ക്ക് അപേക്ഷിക്കുന്നതിന് ബാംഗ്ലൂരിലേക്കാണ് ഇപ്പോൾ പോകേണ്ടതെന്നും ഔട്ട്‌സോഴ്‌സ് ചെയ്ത വിസ അപേക്ഷാ കേന്ദ്രം (വിഎസി) കേരളത്തിൽ ആരംഭിച്ചാൽ നൂറുകണക്കിന് കുടിയേറ്റക്കാർക്കും അവരുടെ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കുമെല്ലാം ഇതുപകരിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

 

 

ഇതിന് കാനഡ സർക്കാരിനെ പ്രേരിപ്പിക്കാൻ കുടിയേറ്റ, അഭയാർത്ഥി, പൗരത്വ വകുപ്പുമായി ചേർന്ന്  കൂട്ടായ ശ്രമം നടത്തണമെന്നാണ് നയാഗ്ര മേഖലയിൽനിന്നുള്ള പാർലമെന്‍റ് അംഗങ്ങളോട്  അഭ്യർഥിച്ചിരിക്കുന്നത്. അനുഭാവപൂർണമായ പ്രതികരണമായിരുന്നു ജനപ്രതിനിധികളുടേതെന്നും സമാജം നേതാക്കൾ അറിയിച്ചു. 

 

English Summary: Niagara Society has submitted a petition to the Canadian Visa Center in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com