ADVERTISEMENT

ഹൂസ്റ്റണ്‍∙ വിവാദങ്ങൾ കത്തിപടരുന്നതിനിടെ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അര ലക്ഷം പേര്‍ പങ്കെടുത്ത കൂറ്റൻ റാലിയുമായി ശക്തിപ്രകടനം നടത്തി. മുന്‍ പ്രസിഡന്‍ഷ്യല്‍ ക്യാംപയ്നുകളെ അനുസ്മരിപ്പിക്കുന്ന റാലിയാണ് ട്രംപിന് ഇത്തവണ കാഴ്ച്ചവയ്ക്കാൻ സാധിച്ചത്. 

Read also: അരവിന്ദിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും; മികച്ച ജീവിതം തേടിയെത്തി ചേതനയറ്റു മടങ്ങുന്നത് 10 വർഷത്തിനുശേഷം

‘‘ ദൈവത്തിലും കുടുംബത്തിലും രാജ്യത്തിലും വിശ്വസിക്കുന്ന കഠിനാധ്വാനികളാണ് സൗത്ത് കാരോലൈനയുള്ളത്. ഇവിടെ വരാൻ സാധിച്ചതിൽ സന്തോഷമുണ്ട്.’’ – ട്രംപ് ജനക്കൂട്ടത്തോട് പറഞ്ഞു.

 

പരമ്പരാഗത റിപ്പബ്ലിക്കന്‍ കോട്ടയായ സൗത്ത് കാരോലൈന മുന്നേറ്റം പ്രസിഡന്‍ഷ്യല്‍ പ്രൈമറിയിൽ നിർണായകമാകും. ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ബയോടെക് സംരംഭകന്‍ വിവേക് രാമസ്വാമി എന്നിവരുള്‍പ്പെടെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ നേരത്തെ തന്നെ ഇവിടെ പ്രചാരണം നടത്തിയിരുന്നു. ഇവർക്കു പുറമെ സൗത്ത് കാരോലൈനക്കാരായ  മുന്‍ ഗവര്‍ണര്‍ നിക്കി ഹേലിയും സെനറ്റർ ടിം സ്‌കോട്ടും മത്സര രംഗത്തുണ്ട്. എന്നാല്‍ ഇവർക്ക് ആർക്കും ട്രംപിനെപ്പോലെ കൂറ്റന്‍ റാലി നടത്താൻ സാധിച്ചില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. 

 

2016, 2020 വർഷങ്ങളിലെ ക്യാംപയ്നുകൾ വൻ ജനപങ്കാളിത്തമാണ് ട്രംപിനുണ്ടായിരുന്നത്. ഇത്തവണ ആദ്യഘട്ടത്തിൽ ട്രംപ് ചെറിയ പരിപാടികളാണ് നടത്തിയത്. 2024ലെ ക്യാംപയ്നിലെ ട്രംപിന്റെ രണ്ടാമത്തെ വലിയ റാലിയാണ് ഇത്.  ഇതിനു മുൻപ് മാര്‍ച്ചില്‍, ടെക്‌സസിലെ വാക്കോയില്‍ നടത്തിയ റാലിയാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടിയിരുന്നത്.  

 

വിവാദങ്ങള്‍ക്കും കേസുങ്ങൾക്കും ട്രംപിന്റെ ജനപ്രീതി കുറയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വൻ തോതിലാണ് തിര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ധനസമാഹരണം തുടരുന്നത് അതേസമയം റാലികള്‍ നടത്താനും ഏറെ പണച്ചെലവ് ഉണ്ടെന്നത് വലിയ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 

അര ദശലക്ഷം ഡോളര്‍  വരെയാണ് ഒരു റാലിക്ക് ചെലവാകുന്നതെന്ന്  ട്രംപിന്‍റെ സഹായി ക്രിസ് ലാസിവിറ്റ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

 

English Summary: Trump won the hearts of South Carolina; half a million people participated in the rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com