ADVERTISEMENT

ന്യൂയോർക്ക് ∙ ന്യൂയോർക്കിലെ റോച്ചസ്റ്ററിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ 1 മണിക്ക് കൊടക് സെന്‍റർ തിയേറ്റർ സമുച്ചയത്തിലെ സംഗീത പരിപാടിക്ക് ശേഷം ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ്  അപകടം സംഭവിച്ചതെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. 

ഒരു ഫോർഡ് എക്‌സ്‌പെഡിഷൻ മിത്‌സുബിഷി ഔട്ട്‌ലാൻഡറിനെ ഇടിച്ചു. ഇതോടെ രണ്ട് വാഹനങ്ങളും കാൽനടയാത്രക്കാരുടെ കൂട്ടത്തിലേക്ക് ഇടിച്ചുകയറിയതാണ് അപകട കാരണം. കൂട്ടിയിടിയെത്തുടർന്ന് സ്‌ഫോടനവും വലിയ തീപിടുത്തവും ഉണ്ടായി, അഗ്നിശമനസേന ഒരു മണിക്കൂറിലേറെ സമയമെടുത്താണ് തീ അണച്ചത്.

ഔട്ട്‌ലാൻഡറിലെ രണ്ട് യാത്രക്കാർ കൊല്ലപ്പെടുകയും ഡ്രൈവർക്ക് ഗുരുതരമല്ലാത്ത പരുക്കുകൾ ഏൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. എക്‌സ്‌പെഡിഷന്റെ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട മൂന്ന് കാൽനടയാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരിൽ ഒരാളുടെ നില ഗുരുതരമാണ്.

English Summary:

New Year's Day Car Crash in New York; Two Dead, Five Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com