ADVERTISEMENT

ന്യൂയോർക്ക് ∙ അമേരിക്കയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ടിന്‍റെ മാതാവ് കോട്ടയം പാലാ മുത്തോലി കാനാട്ട് ത്രേസ്യ ആന്റണി (99) അന്തരിച്ചു. സംസ്കാരം ഫെബ്രുവരി 1 വ്യാഴാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ വെച്ച് നടത്തപ്പെടുന്ന ശുശ്രുഷയ്ക്കും തുടർന്ന് പാലാ മുത്തോലി സെന്‍റ് ജോർജ് ദേവാലയത്തിൽ വെച്ചും നടത്തപ്പെടുന്ന ശുശ്രൂഷയ്ക്കും ശേഷം മുത്തോലി സെന്‍റ് ജോർജ് പള്ളി സെമിത്തേരിയിൽ. കാനാട്ട് ത്രേസ്യ ആന്‍റണിയുടെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മറ്റിക്കു വേണ്ടിയും, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾക്കു വേണ്ടിയും അനുശോചനം അറിയിച്ചു.

English Summary:

Tresya Anthony has Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com