വേൾഡ് മലയാളി കൗൺസിൽ ഡാലസ് പ്രൊവിൻസിന് പുതിയ ഭാരവാഹികൾ
Mail This Article
ഡാലസ് ∙ വേൾഡ് മലയാളി കൗൺസിൽ ഡാലസ് പ്രൊവിൻസിന്റെ പൊതു യോഗം ചേർന്ന് 2024-2025 ലേക്കുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. അമേരിക്കൻ റീജൻ അഡ്വൈസറി ബോർഡ് ചെയർമാൻ ഫിലിപ്പ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഷാനു രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു സ്ഥാനം ഏൽക്കൽ നടന്നത്. ഭാരവാഹികൾക്ക് സത്യ പ്രതിജ്ഞ വാചകം ഫിലിപ്പ് തോമസ് ചൊല്ലിക്കൊടുത്തു.
യോഗത്തിനു അലക്സ് അലക്സാണ്ടർ സ്വാഗതം ആശംസിച്ചു. അമേരിക്ക റീജിയന്റെ ബൈ ആന്വൽ സമ്മേളനം 2024 ഏപ്രിൽ അഞ്ച്, ആറ്, ഏഴ് തീയതികളിൽ ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ വച്ച് നടക്കുമ്പോൾ പ്രൊവിൻസിൽ നിന്ന് പരമാവധി അംഗങ്ങളും കുടുംബങ്ങളും പങ്കെടുക്കെണം എന്ന് ഫിലിപ്പ് തോമസ് അഭ്യർഥിച്ചു. 2024 ഓഗസ്റ്റിൽ തിരുവനന്തപുരത്തു നടക്കുന്ന ഗ്ലോബൽ കോൺഫെറൻസും ഏവരും പങ്കെടുത്തു വിജയിപ്പിക്കണമെന്നും പറഞ്ഞു.
സത്യ പ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റവർ:
ചെറിയാൻ അലക്സാണ്ടർ-ഡാലസ് പ്രൊവിൻസ് ചെയര്മാന്, പ്രിൻസ് സാമുവേൽ - പ്രസിഡന്റ്, അലക്സ് അലക്സാണ്ടർ - സെക്രട്ടറി, സാബു യോഹന്നാൻ (ട്രഷറർ), ജോൺ വര്ഗീസ്-വൈസ് ചെയർ, ഏബ്രഹാം തോമസ്-വൈസ് പ്രസിഡന്റ് (അഡ്മിൻ & പി ആർ), ഏലിയാസ് കുട്ടി പത്രോസ് - അഡ്വൈസറി ബോർഡ് ചെയർ, റേച്ചൽ തോമസ് - മെമ്പർ. പ്രിൻസ് സാമുവേലിന്റെ കൃതജ്ഞത പ്രകാശനത്തോടെ യോഗം അവസാനിച്ചു.