ADVERTISEMENT

ജാക്സൺ ഹൈറ്റ്സ് (യു.എസ്.എ) ∙ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സൺഡെസ്കൂൾ ശിശുദിനം ആഘോഷിച്ചു. ഓർത്തഡോക്സ് യങ്ങ് വിമൻ സെക്രട്ടറി ഡോ. സോഫി വിൽസൺ മുഖ്യതിഥിയായിരുന്നു. ആരാധനയിലൂടെ ദൈവമഹത്വം ദർശിക്കുകവഴി കുഞ്ഞുങ്ങൾ തങ്ങളുടെ കുടുംബത്തിനും സമൂഹത്തിനു മാതൃകകളാകണമെന്ന് ഡോ. സോഫി വിൽസൺ ആഹ്വാനം ചെയ്തു. 

ഭദ്രാസന തല ക്വിസ് മത്സരങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തുന്ന ജാക്സൺ ഹൈറ്റ്സ് സൺഡെസ്കൂളിനെ ദദ്രാസന മെത്രോപ്പോലീത്ത സഖറിയ മാർ നിക്കോളാവോസ് അഭിനന്ദിച്ചു. ഭദ്രാസനതല ക്വിസ് മത്സരവിജയികൾക്കുള്ള ട്രോഫി ഇടവകവികാരി ഫാ. ജോൺ തോമസും സൺഡെസ്കൂൾ പ്രിൻസിപ്പൽ ബിജി വർഗീസും ചേർന്ന് മെത്രാപ്പോലീത്തയിൽ നിന്നും ഏറ്റുവാങ്ങി. സൺഡെസ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബിജി വർഗീസ്, ശില്പാ തര്യൻ, അന്നമ്മ ഷാജി തോമസ്, അമൃതാറോയി തുടങ്ങിയവരെ മെത്രാപ്പോലീത്ത അഭിനന്ദിച്ചു. ഇടവകയുടെ ശിശുദിനാഘോഷങ്ങൾക്ക് വികാരി ഫാ. ജോൺ തോമസ് നേതൃത്വം നൽകി.

English Summary:

Jackson Heights St. Mary's Sunday School celebrated Children's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com