9 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു
Mail This Article
×
മക്കിന്നി (ടെക്‌സസ്) ∙ കഴിഞ്ഞ വർഷം 9 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് പൊന്നഴകൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിലിരിക്കെ മരിച്ചതായി പോലീസ് അറിയിച്ചു. ഡിസംബർ ആദ്യം പൊന്നഴകൻ സുബ്രഹ്മണ്യൻ ജയിൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കോളിൻ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. ഉടൻ തന്നെ മക്കിന്നി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മാസത്തിന് ശേഷം അദ്ദേഹം മരിക്കുകയായിരുന്നു.
2023 ജനുവരിയിൽ സുബ്രഹ്മണ്യൻ മകൻ നാനിറ്റിൻ പൊന്നഴകനെ മാരകമായി കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. കൊലപാതകക്കുറ്റത്തിന് കോളിൻ കൗണ്ടി ജയിലിൽ കഴിയുകയായിരുന്നു സുബ്രഹ്മണ്യൻ. ഇയാളുടെ വിചാരണ ഈ മാസം തുടങ്ങാനിരിക്കെയാണ് മരണവിവരം പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
English Summary:
Man accused of killing 9-year-old dies in jail
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.