ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുക്രെയിനിലെ വ്യാവസായിക നഗരമായ അവ്ദിവ്ക റഷ്യ പിടിച്ചെടുത്തത് യുഎസിന് തിരിച്ചടിയായി. യുക്രെയ്നിനെ സഹായിക്കുന്നതിന് അധിക ഫണ്ട് അനുവദിക്കാത്തതിന്‍റെ പേരില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കുറ്റപ്പെടുത്താമെങ്കിലും പ്രസിഡന്‍റ് എന്ന നിലയില്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. യുദ്ധത്തില്‍ തകര്‍ന്ന  യുക്രെയ്നിന് അവ്ദിവ്ക പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുമ്പ് ധനസഹായം ലഭ്യമാകുമോ എന്ന കാര്യത്തിൽ ഉറപ്പ് നൽക്കുന്നതിനും ബൈഡന് സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ബൈഡന്‍ നേരിടുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നായി റഷ്യന്‍ അധിനിവേശം മാറുകയാണ്. റഷ്യ അവ്ദിവ്ക ഏറ്റെടുത്തതിന് പിന്നാലെ ബൈഡൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചത് ശ്രദ്ധേയമായി. യുക്രെയ്നുള്ള യുഎസ് സഹായം ഇപ്പോഴും കോണ്‍ഗ്രസിന്‍റെ പരിഗണനയിലാണ്. 

യുഎസിന്‍റെ സഹായധനത്തിന്‍റെ അഭാവം യൂറോപ്പിലെ നാറ്റോ പങ്കാളികള്‍ നികത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ ഗുണം ചെയ്യുന്നില്ലെന്ന് വ്യക്തമാകുന്നതാണ് റഷ്യ നേടിയ വിജയമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് പ്രസിഡന്‍റ്  ശക്തമായ ഉഭയകക്ഷി പിന്തുണ വീണ്ടും പ്രഖ്യാപിച്ചു. പിന്നീട്, യുക്രെയ്നിനുള്ള അധിക ധനസഹായം അംഗീകരിക്കാന്‍ കോണ്‍ഗ്രസിനോട് അഭ്യർത്ഥിച്ച് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ഇടുകയും ചെയ്തു. 

ഇരുനോതാക്കളും ഫോണിൽ സംസാരിച്ച ശേഷം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ സെലെൻസ്കി ബൈഡന് നന്ദി രേഖപ്പെടുത്തി. 'അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. യുഎസ് കോണ്‍ഗ്രസ് ബുദ്ധിപരമായ തീരുമാനമെടുത്തതായി സമ്മതിക്കുന്നു' എന്നാണ് സെലെൻസ്കി  അഭിപ്രായപ്പെട്ടത്. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ വ്യവസായ നഗരമായ അവ്ദിവ്കയുടെ തകര്‍ച്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിന്‍റെ പ്രതീകാത്മക വിജയത്തെ പ്രതിനിധീകരിക്കുന്നതാണ്. 2014 മുതല്‍ റഷ്യന്‍ ആക്രമണത്തിനെതിരായ ഉറച്ച ചെറുത്തുനില്‍പ്പിന്‍റെ പ്രതീകമാണ് ഈ നഗരം.

ഈ ആഴ്ച ആദ്യം, ന് 60 ബില്യൻ ഡോളര്‍ ഉള്‍പ്പെടെ, യുഎസ് സെനറ്റ് 95.3 ബില്യൻ ഡോളറിന്‍റെ വിദേശ സഹായ ബില്‍ പാസാക്കി. അതേസമയം, ബില്‍ സഭയില്‍ കൊണ്ടുവരില്ലെന്ന് ജിഒപി ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ വ്യക്തമാക്കി. സഭ ഇപ്പോള്‍ രണ്ടാഴ്ചത്തെ അവധിയിലാണ്. യുദ്ധത്തിലെ റഷ്യന്‍ വിജയങ്ങളെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചു. അവ സഹായം കുറയുന്നതിന്‍റെ ഫലമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ സുരക്ഷാ കൗണ്‍സിലിന്‍റെ വക്താവ് അഡ്രിയന്‍ വാട്സണ്‍ സിഎന്‍എന്നിന് നല്‍കിയ പ്രസ്താവനയില്‍, അവ്ഡിവ്കയില്‍ നിന്ന് യുക്രെയ്ൻ സൈന്യം പിന്‍വാങ്ങിയതിന് കാരണം യുഎസ് കോണ്‍ഗ്രസ് അധിക ഫണ്ട് തടഞ്ഞതാണെന്ന് അദ്ദേഹം വിലയിരുത്തി. 

'ഇത് കോണ്‍ഗ്രസിന്‍റെ നിഷ്‌ക്രിയത്വത്തിന്‍റെ വിലയാണ്. യുക്രെനിയക്കാര്‍ ധീരമായി പോരാടുന്നത് തുടരുന്നു. പക്ഷേ അവര്‍ക്ക് ആയുധങ്ങള്‍ കുറവാണ്. കൂടുതല്‍  ഫണ്ടിങ്ങിന് താമസം കൂടാതെ സഭ അംഗീകാരം നല്‍കുന്നത് നിര്‍ണായകമാണ്. അതിലൂടെ അവര്‍ക്ക് അവരുടെ രാജ്യത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ ആയുധങ്ങൾ ലഭ്യമാക്കുന്നതിന്  ഞങ്ങള്‍ക്ക് കഴിയും.' പ്രസ്താവനയില്‍ ആദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

English Summary:

Russia Takes Full Control of Avdiivka : Russian victory in Ukraine backfires Biden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com