ADVERTISEMENT

ടെനിസി∙ ബുധനാഴ്ച ടെനിസിയിലെ ഫ്രാങ്ക്ലിനിനടുത്ത് ബീച്ച്ക്രാഫ്റ്റ് വി 35 വിമാനം തകർന്ന് മൂന്ന് പേർ മരിച്ചു. വിമാനം  ആകാശത്ത് വച്ച് പൊട്ടിത്തെറിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാറ്റൺ റൂജിന് തെക്കുപടിഞ്ഞാറുള്ള ലൂസിയാന റീജനൽ എയർപോർട്ടിൽ നിന്ന് വി35 പുറപ്പെട്ട് കെന്‍റക്കിയിലെ ലൂയിസ്‌വില്ലെയിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. 

ബാറ്റൺ റൂജ് ആസ്ഥാനമായുള്ള പ്ലാസ്റ്റിക് സർജനായ ഡോ. ലൂസിയസ് ഡൗസെറ്റിന്‍റെ പേരിലാണ് വിമാനം റജിസ്റ്റർ ചെയ്തത്. അപകടത്തിൽ ഇദ്ദേഹം കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മറ്റ് രണ്ട് പേരുടെ ഐഡന്‍റിറ്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

Beechcraft V35 plane crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com