ADVERTISEMENT

മാസച്യുസിറ്റ്‌സ്∙ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന 'വൺ ചിപ്പ് ചലഞ്ചിൽ' പങ്കെടുത്ത കൗമാരക്കാരൻ  ഹൃദയസ്തംഭനം മൂലം മരിച്ചു. മാസച്യുസിറ്റ്‌സിൽ നിന്നുള്ള ഹാരിസ് വോലോബ(14)യാണ് പാക്വി നിർമിച്ച ഒരു ചിപ്പ് ( പ്രത്യേക തരം മുളകും കുരുമുളകും ചേർത്ത് നിർമിച്ച ചിപ്സ്) കഴിച്ചതിനെ തുടർന്ന് മരിച്ചത്.

ക്യാപ്‌സൈസിൻ എന്ന മുളകുപൊടിയുടെ സത്തിൽ വലിയ അളവിൽ  കഴിച്ചതിനെ തുടർന്നാണ് ഹാരിസിന് ഹൃദയസ്തംഭനം സംഭവിച്ചതെന്ന് പ്രാദേശിക ചീഫ് മെഡിക്കൽ എക്‌സാമിനർ കണ്ടെത്തിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. സംഭവത്തെ തുടർന്ന് പാക്വി ഉൽപന്നം വിപണിയിൽ നിന്ന് നീക്കം ചെയ്തു. കലിഫോർണിയയിൽ ഇത്തരത്തിൽ ചലഞ്ചിൽ പങ്കെടുത്ത മൂന്ന് യുവാക്കളെയും മിനസോഡയും ഏഴ് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

English Summary:

US Teen Takes Part In 'Spicy Chip Challenge'. Dies Of Cardiac Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com