ADVERTISEMENT

ന്യൂയോർക്ക്  ∙ പേരക്കുട്ടിക്ക് ക്രിക്കറ്റിൽ അത്ര താല്പര്യം ഇല്ലെന്നും 'പിക്കിൾ ബോളിൽ' ആണ് താൽപര്യമെന്നും  ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ. ന്യൂയോർക്കിൽ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഭാഗമായെത്തിയ സുനിൽ ഗാവസ്കറിന് പ്രശസ്ത സംരംഭകൻ വർക്കി ഏബ്രഹാം നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മകൻ ലണ്ടനിൽ സ്ഥിര താമസമാണ്. മിക്കവാറും അവിടെ പോകാറുണ്ട്.  സമൂഹ മാധ്യമങ്ങളുടെ വളർച്ചയോടു കൂടി പെട്ടെന്ന് പ്രശസ്തരാകാനുള്ള സാധ്യതകൾ ഏറെ ഉണ്ടായി. പണ്ടൊക്കെ ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുക്കാൻ പോകുമ്പോൾ ചിലപ്പോൾ എതിർടീമിലുള്ളവർ ഒരേ റൂമിൽ കഴിഞ്ഞിട്ടുണ്ട്.  ഇന്നത്തെ കാലത്ത് അത് അസാധ്യമാണെന്ന് ഗാവസ്കർ പറഞ്ഞു.

ഹാനോവർ ബാങ്കിന്‍റെ ഡയറക്ടറും പ്രവാസി ചാനലിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും, നിരവധി സംരംഭങ്ങളുടെ ചെയർമാനുമായ വർക്കി ഏബ്രഹാം ഗാർഡൻ സിറ്റിയിലുള്ള പ്രമുഖ ഇറ്റാലിയൻ റസ്റ്ററന്‍റായ 'ജോനാതനിൽ' ആയിരുന്നു സ്വീകരണവും സൗഹൃദ വിരുന്നും ക്രമീകരിച്ചത്.

india-cricketing-legend-sunil-gavaskar-was-welcomed-by-entrepreneur-varki-abraham
india-cricketing-legend-sunil-gavaskar-was-welcomed-by-entrepreneur-varki-abraham

ഫോമാ മുൻ പ്രസിഡന്‍റും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായ യ ജോൺ ബേബി ഊരാളിൽ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷനൽ പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ തുടങ്ങിയവരും പങ്കെടുത്തു.

English Summary:

India’s Cricketing Legend Sunil Gavaskar was Welcomed by Entrepreneur Varki Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com