ADVERTISEMENT

റോച്ചസ്റ്റർ ഹിൽസ്(മിഷിഗൻ)∙ ശനിയാഴ്ച വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷപ്പെടാൻ കുടുംബങ്ങൾ ഒത്തുകൂടിയ ഡിട്രോയിറ്റ് നഗരപ്രാന്തത്തിലെ ഒരു സ്പ്ലാഷ് പാഡിന് നേരെ വെടിവയ്പ്പ് നടത്തിയ സംഭവത്തിലെ പ്രതി ആത്മഹത്യ ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഒരു വീട്ടിൽ സ്വയം വെടിവെച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതി നടത്തിയ വെടിവയ്പ്പിൽ  രണ്ട് ചെറിയ കുട്ടികളും അവരുടെ അമ്മയും ഉൾപ്പെടെ ഒൻപത് പേർക്ക് പരുക്കേറ്റിരുന്നു. 

പരുക്കേറ്റവിൽ 8 വയസ്സുള്ള ആൺകുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഈ കുട്ടിയുടെ സഹോദരനായ നാലു വയസ്സുകാരനും പരുക്കേറ്റിട്ടുണ്ട്. അടിവയറ്റിലും കാലിലും മുറിവേറ്റ നിലയിൽ ഇവരുടെ അമ്മയും ആശുപത്രിയിൽ ചികിത്സയിലാണ്. 

റോച്ചസ്റ്റർ ഹിൽസിലെ വെടിവയ്പിൽ 10 പേർക്ക് വെടിയേറ്റതായി ആദ്യം കരുതിയിരുന്നതായി അധികൃതർ  പറഞ്ഞിരുന്നു, എന്നാൽ പ്രദേശത്തെ ആശുപത്രികളിൽ പരിശോധിച്ച ശേഷമാണ് പരുക്കേറ്റത് ഒൻപത് പേർക്കാണെന്ന് സ്ഥീകരിച്ചത്.  

English Summary:

Eight people, including two children, were injured in shooting at Splash Pad park in Michigan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com