ADVERTISEMENT

ഫിലാഡല്‍ഫിയ ∙ സിറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്എംസി സി) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സിറോമലബാര്‍ കുടുംബസംഗമത്തിന്റെ റജിസ്ട്രേഷന്‍ ഷിക്കാഗൊ സിറോമലബാര്‍ രൂപതയുടെ ചാന്‍സലറും, ഫിലാഡല്‍ഫിയ സിറോമലബാര്‍ ഇടവക വികാരിയുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണ്‍ ജോര്‍ജ് മാത്യുവില്‍നിന്നും ആദ്യ റജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് കിക്ക് ഓഫ് ചെയ്തു.

smcc-family-conference-2

തുടര്‍ന്നു കോ-ചെയര്‍പേഴ്സണ്‍ ഡോ. ജയിംസ് കുറിച്ചി, സെക്രട്ടറി ജോസ് മാളേയ്ക്കല്‍, ട്രഷറര്‍ ജോര്‍ജ് വി. ജോര്‍ജ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ ജോജോ കോട്ടൂര്‍, ഇടവക കൈക്കാരന്മാര്‍, സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍സ്, ഇടവകാംഗങ്ങള്‍ എന്നിവരൂം സ്റ്റാറ്റന്‍ ഐലന്റ് സിറോമലബാര്‍ മിഷനില്‍നിന്നുള്ള തോമസ് തോമസ് പാലാത്ര, സൗത്ത്ജേഴ്സി സിറോമലബാര്‍ ഇടവകയില്‍നിന്നും അനീഷ് ജയിംസ് എന്നിവരും റജിസ്ട്രേഷനുകള്‍ നല്‍കി. ആദ്യദിവസം തന്നെ അമ്പതിലധികം കുടുംബങ്ങള്‍ റജിസ്റ്റര്‍ ചെയ്തു. കോണ്‍ഫറന്‍സ് റജിസ്ട്രേഷന്‍ സംബന്ധിച്ച എല്ലാവിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. ആകര്‍ഷകമായ പാക്കേജുകള്‍ റജിസ്ട്രേഷനു ലഭ്യമാണ്. കോണ്‍ഫറന്‍സിനു റജിസ്റ്റര്‍ ചെയ്യുന്നതിനു ജൂബിലി വെബ്സൈറ്റുവഴി സാധിക്കും. 

  സിറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്റെ ആത്മീയനേതൃത്വത്തില്‍ നടക്കുന്ന ദേശീയ കൂടുംബസംഗമം വടക്കേ അമേരിക്കയിലെ സിറോമലബാര്‍ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. അമേരിക്കയിലെ എല്ലാ സിറോമലബാര്‍ ഇടവകകളുടെയും, മിഷനുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തില്‍ സഭാപിതാക്കന്മാരും, വൈദികരും, സന്യസ്തരും, അത്മായനേതാക്കളും  ഇടവകകളില്‍നിന്നുമുള്ള കുടുംബങ്ങളും പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര, ദാമ്പത്യജീവിതത്തില്‍ 25/50 വര്‍ഷങ്ങള്‍ പിന്നിടുന്ന ദമ്പതികളെ ആദരിക്കല്‍, മതാദ്ധ്യാപകസംഗമം, ബൈബിള്‍ സ്കിറ്റ് മല്‍സരം, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോര്‍ജ് മാത്യു സി.പി.എ. +1 267 549 1196
ജോസ് മാളേയ്ക്കല്‍ +1 215 873 6943
ഡോ. ജയിംസ് കുറിച്ചി +1 856 275 4014
സിബിച്ചന്‍ ചെമ്പ്ളായില്‍, റജിസ്റ്റ്രേഷന്‍ ചെയര്‍പേഴ്സണ്‍ +1 215 869 5604
എന്നിവരുമായി ബന്ധപ്പെടുക. 

English Summary:

Syro Malabar Catholic Congress - Registration of Siro Malabar Family Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com