ADVERTISEMENT

ഫ്ലോറിഡ ∙ ലേക്ക് ലാൻഡ് ഐപിസി സഭയുടെ സജീവ അംഗം വെണ്ണിക്കുളം മുണ്ടക്കമണ്ണിൽ ചാക്കോ മാത്യൂ (ജോയി - 72) ഫ്ലോറിഡയിൽ അന്തരിച്ചു. പ്ലാങ്കൽ ചാക്കോ - തങ്കമ്മ ദമ്പതികളുടെ മകനായിരുന്നു. 1989-ൽ അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുമ്പ് എറണാകുളം പാലാരിവട്ടം ബഥേൽ പെന്തക്കോസ്ത് സഭയുടെ അംഗമായിരുന്നു.

ഭാര്യ കുഞ്ഞുമോൾ മല്ലശ്ശേരി വലിയകാലായിൽ കുടുംബാംഗമാണ്. മക്കൾ : ഫിലാൻ, അലൻ. മരുമക്കൾ: സെലോണി, ശില്പ. ഏക സഹോദരി: വൽസാ ജോൺ(പുല്ലാട്). മൂന്നു പതിറ്റാണ്ടുകൾ വ്യത്യസ്ത നിലയിൽ മാസ്റ്റർ കണ്ടൈനേഴ്സ് കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന പരേതൻ ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു. 

മെമ്മോറിയൽ സർവീസ് ജൂലൈ 12-ന് വെള്ളിയാഴ്ച വൈകിട്ട് 6.30നും സംസ്കാര ശുശ്രൂഷ 13-ന് ശനിയാഴ്ച രാവിലെ 9നും ലേക് ലാൻഡ് ഐപിസിയിൽ നടക്കും. തുടർന്ന് 12-ന് ഓക്ക്ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കാരം
(വാർത്ത ∙ നിബു വെള്ളവന്താനം)

English Summary:

Chacko Mathew Died in Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com