ADVERTISEMENT

കോട്ടയം ∙ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള റോയൽ റോഡ്സ് യൂണിവേഴ്സിറ്റിയുടെ ഫൗണ്ടേഴ്‌സ് അവാർഡ് നേടി മലയാളി. കോട്ടയം വെമ്പള്ളി സ്വദേശിനിയായ കൃഷ്‌ണപ്രിയയ്ക്കാണ് ഈ നേട്ടം.

യൂണിവേഴ്സിറ്റിയിൽ ഗ്ലോബൽ മാനേജ്മെന്റ് ബിരുദാനന്തര ബിരുദ വിദ്യാർഥിനി ആയിരുന്നു കൃഷ്‌ണപ്രിയ. യുദ്ധ സാഹചര്യങ്ങളിൽ നിന്നും  കാനഡയിലേക്ക് എത്തുന്ന അഭയാർഥികളുടെ ഏകീകരണത്തിന് വേണ്ടിയുള്ള പദ്ധതികളും നയങ്ങളും എത്രത്തോളം ഫലപ്രദമാകുന്നുണ്ട്, അവയിലെ പരിമിതികളും പ്രശ്നങ്ങളും എന്തൊക്കെയാണ് എന്ന റിസർച്ചാണ് കൃഷ്ണപ്രിയയെ മെഡലിന് അർഹയാക്കിയത്. 

ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻസ് ഡ്രൈവർ ലൈസൻസിങ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയാണ് കൃഷ്ണപ്രിയ ഇപ്പോൾ. ഭർത്താവ് തൃശൂർ സ്വദേശി രാജേഷ് രാഘവിനും മകൾക്കുമൊപ്പം കാനഡയിലെ വിക്ടോറിയയിലാണ് സ്ഥിര താമസം. വെമ്പളളി, ഷാൻഗ്രിലയിൽ രാധാകൃഷ്ന്റെയും ജയശ്രീയുടെയും മകളാണ്.

English Summary:

Malayali won the Founder's Award medal for academic excellence from foreign university – Krishnapriya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com