ADVERTISEMENT

ന്യൂയോർക്ക് ∙  എഫ്എസ്എൻഒഎൻഎ യുടെ ആഭിമുഖ്യത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടത്തിവരുന്ന ശ്രീനാരായണ കൺവെൻഷന് കനക്‌ടികട്ടിലെ ഹോട്ടൽ ഹിൽട്ടണിൽ തുടക്കമായി . സ്കൂൾ ഓഫ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദ യതി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡന്‍റ് സജീവ് ചേന്നാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രേണുക ചിറക്കുഴി സ്വാഗത പ്രസംഗം നടത്തി.

new-york-sree-narayana-convention-started2
ശ്രീനാരായണ കൺവെൻഷന് കനക്‌ടികട്ടിലെ ഹോട്ടൽ ഹിൽട്ടണിൽ തുടക്കമായി
new-york-sree-narayana-convention-started3
ശ്രീനാരായണ കൺവെൻഷന് കനക്‌ടികട്ടിലെ ഹോട്ടൽ ഹിൽട്ടണിൽ തുടക്കമായി
new-york-sree-narayana-convention-started4
ശ്രീനാരായണ കൺവെൻഷന് കനക്‌ടികട്ടിലെ ഹോട്ടൽ ഹിൽട്ടണിൽ തുടക്കമായി
new-york-sree-narayana-convention-started5

ഗുരു നിത്യാനന്ദ യതിയുടെ ശിഷ്യനായ ഷൗക്കത്ത്, ടെക്‌സസ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഡോ: മോഹൻ ഗോപാൽ, എഫ്എസ്എൻഒഎൻഎ ചെയർമാൻ ഡോ: ചന്ദ്രോത്ത് പുരുഷോത്തമൻ, വൈസ് ചെയർമാൻ അഡ്വക്കേറ്റ് അനിയൻ തയ്യിൽ, അഡ്വ: വാസുദേവൻ കല്ലുവിള എന്നിവർ ആശംസ പ്രസംഗം നടത്തി.

ട്രഷർ രാജീവ് ഭാസ്കർ, വൈസ്പ്രസിഡന്‍റ് സുനിൽ കുമാർ കൃഷ്ണൻ ജോയിന്‍റ് സെക്രട്ടറി മായാ ഷൈജു, ജോയിന്‍റ് ട്രഷറർ സഹൃദയൻ പണിക്കർ, കൾച്ചറൽ പ്രോഗ്രം കോർഡിനേറ്റർ സുരേഷ് ബാബു ചിറക്കുഴിയിൽ, ഡോ. കലാമണ്ഡലം ധനുഷാ സന്യാൽ പിന്നണി ഗായകൻ വിവേകാന്ദൻ, സജി കമലാസനൻ, പ്രസന്ന ബാബു, ഉദയഭാനു പണിക്കർ ‌എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു . ഉദ്‌ഘാടന ചടങ്ങിന് ശേഷം ന്യൂയോർക്ക്കിലെ വിവിധ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും, ഗായകൻ ശബരീനാഥും സംഘവും അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. കൺവെൻഷൻ 14 നു സമാപിക്കും.

English Summary:

New York Sree Narayana Convention Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com