ADVERTISEMENT

ഡാൽട്ടൻ (പെൻസിൽവേനിയ) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ ചിരകാല അഭിലാഷമായ റിട്രീറ്റ് സെന്‍റർ പെൻസിൽവേനിയയിൽ. ഡാൽട്ടണിലെ (ഫാത്തിമ സെന്‍ററിൽ) വിപുലവും ആധുനിക സജ്ജീകരണങ്ങളോടും കൂടിയ സെന്‍റർ സ്ഥാപിക്കാനുള്ള നിശ്ചയം ഏറെക്കാലമായി സഭയുടെ വലിയൊരു ആഗ്രഹമായിരുന്നു സ്വന്തമായി ഒരു റിട്രീറ്റ് സെന്‍റർ എന്നത്. ഇതിനു വേണ്ടി പലതവണ യോഗങ്ങൾ ചേർന്നു. 

malankara-orthodox-syriac-church-retreat-center-2

ഒടുവിൽ 2015  ജൂണിൽ മേരിലന്‍റിലെ ബാൾട്ടിമൂറിൽ ചേർന്ന ഭദ്രാസന പൊതുയോഗമാണ്  നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന് ഒരു റിട്രീറ്റ് സെന്‍റർ വേണമെന്ന ആവശ്യം ഉയർത്തിയത്. തുടർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്താനും സെന്‍ററിന്‍റെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനും ഭദ്രാസന കൗൺസിലിനെ ചുമതലപ്പെടുത്തി. മൂന്നു വർഷക്കാലം ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, പെൻസിൽവേനിയ  എന്നിവിടങ്ങളിൽ സ്ഥലങ്ങൾ അന്വേഷിച്ചു. ഒടുവിൽ അനുയോജ്യമായ ഇടമായി പെൻസിൽവേനിയയിലെ ഫാത്തിമ റിന്യൂവൽ സെന്‍ററായിരുന്നു കണ്ടത്. മുൻപ് ഇത് പെൻസിൽവേനിയ സ്ക്രാൻടൺ റോമൻ കത്തോലിക്കാ സഭയുടെ  കീഴിലുണ്ടായിരുന്ന സെന്‍റ് പയസ് ടെൻത് റോമൻ കത്തോലിക്കാ സെമിനാരിയായിരുന്നു ഇത്.

2016 മെയിൽ സഫേണിൽ ചേർന്ന ഭദ്രാസന പൊതുയോഗത്തിൽ ഫാത്തിമ റിട്രീറ്റ്  സെന്‍റർ വാങ്ങാൻ തീരുമാനിച്ചു. ഫിലഡൽഫിയയിൽ നിന്നും ന്യൂയോർക്കിൽ നിന്നും 2 മണിക്കൂർ യാത്ര മാത്രമാണ് പെൻസിൽവേനിയയിലെ ഡാൽട്ടൻ ട്രാൻസ് ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിലേക്കുള്ളു. ഔട്ട് ഡോർ മെഡിറ്റേഷന് പറ്റിയ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 350 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഇവിടെ മനോഹരമായ ഒരു തടാകവും അതിനോട് ചേർന്ന് പച്ച പിടിച്ച പുൽമെത്തകളും ഒപ്പം മരങ്ങളുടെയും  ചെറിയ ചെടികളുടെയുമൊക്കെ ഒരു വലിയ കേദാരവുമുണ്ട്.

ചാപ്പൽ, ലൈബ്രറി, കോൺഫറൻസ് മുറികൾ, ഓഫിസുകൾ എന്നിവയെല്ലാം റിട്രീറ്റ് സെന്‍ററിലുണ്ട്. ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള രണ്ട് ഡോർമെറ്ററികൾ, ജിംനേഷ്യം, 800 പേർക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയം എന്നിവയെല്ലാം തന്നെ ഇവിടെയുണ്ട്. ഭദ്രാസനത്തിന് മാത്രമല്ല സഭയ്ക്കാകമാനം തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന്  സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

4.50 മില്യൻ ഡോളറിനാണ് റിട്രീറ്റ് സെന്‍റർ സഭ സ്വന്തമാക്കിയത്. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലും അതിന് പുറത്തും എച്ച്  ടി ആർ സി (HTRC) പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി  എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. റിട്രീറ്റ് സെന്‍റർ ഇതിനായി നിരവധി പദ്ധതികൾ സ്വീകരിച്ചിട്ടുണ്ട്. എച്ച്‌ടിആർസി മൂലധനം  വർധിപ്പിക്കുന്ന പദ്ധതികൾക്കായി വിവിധ ഫൗണ്ടേഷനുകളിൽ നിന്നും സ്റ്റേറ്റ് ലവലിലും ഗ്രാന്‍റുകൾക്കായി അപേക്ഷിച്ച ഗ്രാന്‍റ് റൈറ്ററെ നിയമിക്കുന്നത് ഉൾപ്പെടെ നിരവധി യത്നങ്ങൾ റിട്രീറ്റ് സെന്‍റർ ഇതിനായി സ്വീകരിച്ചു.

കൂടാതെ, അടുത്തിടെ നടന്നതും നിലവിൽ നടക്കുന്നതുമായ റിട്രീറ്റുകളും മറ്റ് പരിപാടികളും ഷെഡ്യൂൾ ചെയ്ത ഭാവി പരിപാടികളും ഔട്ട്റീച്ച് പ്രോഗ്രാമുകളും പ്രധാനമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള  HTRC ന്യൂസ് ലെറ്റർ  പ്രസിദ്ധീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.

മുൻകാല റിട്രീറ്റ് സെന്‍റർ ഫെസിലിറ്റേറ്റർമാരുമായി നടത്തുന്ന  സെയിൽസ് കോളുകളിലൂടെയും, മത-ആത്മീയ നേതാക്കളുമായുള്ള നെറ്റ്‌വർക്കിങ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തൽ, കമ്മ്യൂണിറ്റി അധിഷ്‌ഠിത ഗ്രൂപ്പുകളുമായി ഇടപഴകൽ എന്നിവയിലൂടെയും പ്രവർത്തന മേഖല വിപുലപ്പെടുത്തുന്നു. റിട്രീറ്റ് സെന്‍ററിലെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് നിരവധി പ്രോജക്റ്റുകൾ നടന്നുവരുന്നു.

English Summary:

Malankara Orthodox Syriac Church Retreat Center in Pennsylvania

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com