ADVERTISEMENT

ബ്രാംപ്ടൻ ∙ കാനഡയിലെ ചെറുതും വലുതുമായ മലയാളി സംഘടനകളുടെ ദേശീയ ഐക്യവേദിയായ നാഷനൽ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസ്സിയേഷൻസ് ഇൻ കാനഡയുടെ (NFMAC) പ്രസിഡന്റായി കുര്യൻ പ്രക്കാനത്തെ   തിരഞ്ഞെടുത്തു.  കാനഡയിലെ വിവിധ മലയാളി അസ്സോസ്സിയേഷനിലെ പ്രസിഡന്റ്മാർ പങ്കെടുത്ത സൂം മീറ്റിംഗിൽ  കുര്യൻ പ്രക്കാനത്തിന്റെ പേര് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കുര്യൻ പ്രക്കാനത്തെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു.

കനേഡിയൻ മലയാളി സംഘടനകളുടെ സംഘടനയായ ഈ സംഘടന 2021 ൽ ഡോ എം എ  യൂസഫലി ഉദ്ഘാടനം നിർവഹിച്ചു. കുര്യൻ  പ്രക്കാനം നിലവിൽ കാനഡയിലെ ബ്രാംപ്ടൺ  മലയാളി സമാജത്തിന്റ പ്രസിഡന്റുമാണ്.  കാനഡയിലെ ബ്രാംപ്ടൺ സിറ്റി അംബാസിഡറായി അദ്ദേഹം ഇപ്പോൾ പ്രവരത്തിക്കുന്നു.

(വാർത്ത: ലിറ്റി ജോർജ്ജ്)

English Summary:

Kurian Prakkanam was Selected NFMAC President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com