ADVERTISEMENT

ഡാലസ് ∙ മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍റെ ജീവിതം വേദിയിലെത്തുന്നു. 'എഴുത്തച്ഛൻ' എന്ന പേരിലുള്ള നാടകം നാളെ  (ജൂലൈ 20) വൈകുന്നേരം 7:30 ന് കൊപ്പേലിലെ സെന്‍റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ (200 S Heartz Rd, Coppell, TX 75019) അരങ്ങേറും. സെന്‍റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിന്‍റെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായാണ് നാടകം അവതരിപ്പിക്കുന്നത്. നിരവധി നാടകങ്ങൾ അരങ്ങിലെത്തിച്ച ഡാലസ് ഭരതകലാ തിയറ്റഴ്സാണ് നാടകം അവതരിപ്പിക്കുന്നത്.

പ്രശസ്ത കഥാകൃത്ത് സി. രാധാകൃഷ്ണൻ രചിച്ച "തീക്കടൽ കടഞ്ഞ് തിരുമധുരം" എന്ന നോവലിനെ ആധാരമാക്കിയാണ് നാടകം ഒരുക്കിയിരിക്കുന്നത്. ശ്രേഷ്ഠമായ മലയാള ഭാഷ നമുക്ക് സമ്മാനിച്ച എഴുത്തച്ഛൻ അനുഭവിച്ച ത്യാഗങ്ങളും സമർപ്പണങ്ങളും നാടകത്തിലൂടെ കാണികൾക്ക് അനുഭവിക്കാൻ സാധിക്കും. ജൂലൈ 19 മുതൽ 29 വരെയാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക.

English Summary:

Ezhuthachan Drama Saturday in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com