ADVERTISEMENT

ന്യൂജഴ്‌സി ∙ അമേരിക്കയിലെ കലാരംഗത്ത് 23 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഫൈൻ ആർട്സ് മലയാളം ക്ലബ്. കഴിഞ്ഞ 23 വർഷങ്ങളായി അമേരിക്കയിലെ മലയാളി കലാകാരന്മാർക്ക് അവസരങ്ങൾ നൽകുന്നതിലും നാടകം, സംഗീതം, നൃത്തം തുടങ്ങിയ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ക്ലബ് മുൻപന്തിയിലാണ്. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പേട്രൺ പി.ടി. ചാക്കോ (മലേഷ്യ), ചെയർമാൻ ജോർജ് തുമ്പയിൽ, പ്രസിഡന്‍റ് ജോൺ (ക്രിസ്റ്റി) സഖറിയ, സെക്രട്ടറി റോയി മാത്യു, ട്രഷറർ എഡിസൺ എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു. റെഞ്ചി കൊച്ചുമ്മൻ, ഷൈനി എബ്രഹാം, ടീനോ തോമസ് എന്നിവർ കമ്മിറ്റി അംഗങ്ങളും ജിജി ഏബ്രഹാം ഓഡിറ്ററുമായി. 

ഫൈൻ ആർട്സ് മലയാളം ക്ലബ് അവതരിപ്പിക്കുന്ന 2024 ലെ നാടകം "ബോധിവൃക്ഷത്തണലിൽ" നവംബർ 2 ന് അരേങ്ങറും. ടീനെക്കിലെ ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ മിഡിൽ സ്കൂളിലാണ് നാടകം അരങ്ങേറുക. ജീവിത സായാഹ്നത്തിൽ എല്ലാം നഷ്ടപ്പെട്ട്, ഒരിടത്തും സ്വീകരിക്കപ്പെടാതെ വരുന്ന മനുഷ്യരുടെ കഥയാണ് നാടകം പറയുന്നത്. ഡോ. റെഞ്ചി കൊച്ചുമ്മൻ സംവിധാനം ചെയ്യുന്ന നാടകത്തിൽ റോയി മാത്യു, സജിനി സഖറിയാ, സണ്ണി റാന്നി, ഷൈനി ഏബ്രഹാം, ഷിബു ഫിലിപ്പ്, റിജോ എരുമേലി, ജോർജി സാമുവേൽ എന്നിവർ അഭിനയിക്കുന്നു. ഫൈൻ ആർട്സ് മലയാളം ക്ലബ് നാടകം, നൃത്തം, ചരിത്രാവിഷ്കാരം, ഡാൻസ് ഡ്രാമകൾ തുടങ്ങിയ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. 

new-leadership-for-fine-arts

‌ സ്വന്തമായി രംഗപടങ്ങൾ, ലൈറ്റിങ് സംവിധാനങ്ങൾ, മേക്കപ്പ് സാമഗ്രികൾ എന്നിവയുമുണ്ട്. അമേരിക്ക, കാനഡ, മലേഷ്യ എന്നിങ്ങനെ വിവിധ ഇടങ്ങളിൽ അൻപതിലധികം കലാരൂപങ്ങൾ അവതരിപ്പിച്ചിട്ടുള്ള ക്ലബ്ബ് ഇപ്പോൾ അവരുടെ 27–ാമത് നാടകമാണ് അരങ്ങിൽ എത്തിക്കുന്നത്. ഇതുവരെ നടത്തിയ ധനശേഖരണ പരിപാടികളിലൂടെ 6 ലക്ഷത്തിലധികം ഡോളർ സമാഹരിക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്

ഈ നാടകം നടത്താനാഗ്രഹിക്കുന്ന കലാപ്രസ്ഥാനങ്ങളോ സംഘടനകളോ  താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:

ജോൺ (ക്രിസ്റ്റി) സഖറിയ (908) 883 -1129

എഡിസൺ എബ്രഹാം (862) 485 -0160

റോയി  മാത്യു (201) 214 -2841

റെഞ്ചി കൊച്ചുമ്മൻ  (201) 926-7070 

English Summary:

New Leadership For Fine Arts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com