ADVERTISEMENT

ന്യൂയോർക്ക്∙ ന്യൂയോർക്കിൽ ആസൂത്രിത ഭവനരഹിതർക്കുള്ള അഭയകേന്ദ്രത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിലർ സൂസൻ ഷുവാങ്ങിനെ അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെ കടിച്ചതിനാണ് അറസ്റ്റ്. പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ തള്ളി ഉദ്യോഗസ്ഥർക്ക് നേരെ ഇരച്ചു കയറിയ സമയത്ത് നിലത്ത് വീണ സ്ത്രീയെ സഹായിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥനെയാണ് ഷുവാങ്ങ് കടിച്ചതെന്ന് പൊലീസ് പറയുന്നു. 

തന്നെ അക്രമിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെയാണ് കടിക്കാൻ ശ്രമിച്ചതെന്ന് ഷുവാങ്ങ് ആരോപിക്കുന്നു. ഈ സംഭവം ന്യൂയോർക്കിൽ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.

English Summary:

New York City Council Member Arrested, Accused of Biting Police Officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com