ADVERTISEMENT

ഫിലഡൽഫിയ ∙ ഫിലഡൽഫിയ സിറോമലബാര്‍ പള്ളിയില്‍ വിശുദ്ധ  തോമാശ്ലീഹായുടെ  ദുക്റാന തിരുനാൾ  ജൂണ്‍ 28 മുതല്‍ ജൂലൈ 8 വരെ പത്തു ദിവസം നീണ്ടുനിന്ന  ആഘോഷ പരിപാടികളോടെ   ആചരിച്ചു.  ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലും ചിക്കാഗോ സിറോമലബാര്‍ രൂപതാ വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറവും ചേര്‍ന്ന് തിരുനാള്‍ കൊടി ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.  തിരുനാള്‍ കുര്‍ബാനകള്‍ക്കും പ്രധാന കാര്‍മ്മികത്വം വഹിച്ചത് മുന്‍ വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കിലും,  റവ. ഫാ. ജോബി ജോസഫ് (സെന്‍റ് മേരീസ് സിറോ മലബാര്‍, ലോങ് ഐലന്‍റ്) എന്നിവരാണ്.   ചെണ്ടമേളത്തിന്റെയും  ബഹുവര്‍ണ്ണ മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ  എഴുന്നള്ളിച്ചുള്ള ശനിയാഴ്ച്ച നടന്ന പ്രദക്ഷിണം  വിശ്വാസികൾക്ക്  അവിസ്മരണീയമായ അനുഭവമായി.

ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്

തുടര്‍ന്ന് കലാസന്ധ്യ അരങ്ങേറി. ഇടവകയിലെ കലാപ്രതിഭകളും, പ്രസുദേന്തി കുടുംബങ്ങളും ചേർന്നാണ് ച്ച മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന കലാസന്ധ്യ അവതരിപ്പിച്ചത്. മാതാ ഡാന്‍സ് അക്കാഡമി ഡയറക്ടറുമായ ബേബി തടവനാലിന്‍റെ കോറിയോഗ്രഫിയില്‍ നൃത്തവിദ്യാലയത്തിലെ കലാപ്രതിഭകള്‍ ബേബിയൊന്നിച്ചവതരിപ്പിച്ച അവതരണനൃത്തം, ഇടവക ഗായക സംഘത്തിന്‍റെ ഗാനാമൃതം, സി.സി.ഡി. ഗേള്‍സിന്‍റെ പ്രാർഥനാനൃത്തം, പ്രസുദേന്തി ദമ്പതികളും, കുട്ടികളും ഒന്നുചേര്‍ന്നവതരിപ്പിച്ച വിവിധ നൃത്തങ്ങള്‍, മിമിക്രി ആര്‍ട്ടിസ്റ്റുകളായ ആക്കാട്ടുമുണ്ട റോയ്/റോജ് സഹോദരങ്ങള്‍  അവതരിപ്പിച്ച സൈന്‍ ആര്‍ട്ടിസ്റ്റുകളുടെ ശബ്ദാനുകരണം, മരിയന്‍ മദേഴ്സിന്‍റെ സ്കിറ്റ്, സെന്‍റ്  വിന്‍സന്‍റ് ഡി പോള്‍ ടീം അവതരിപ്പിച്ച ഹാസ്യനാടകം, യൂത്ത് ഡാന്‍സ് എന്നിവയും പരിപാടിയുടെ ഭാഗമായി അരേങ്ങറി. വിഡിയോ വാള്‍ സ്റ്റേജിനു മിഴിവേകി. ടിജോ പറപ്പുള്ളി, ജയിന്‍ സന്തോഷ്, ആല്‍ബിന്‍ ഏബ്രാഹം, എമിലിന്‍ തോമസ് എന്നിവര്‍ കലാസന്ധ്യയുടെ അവതാരകരായി.

ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്

പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 7 ന് രാവിലെ ഒമ്പതര മണിക്ക് റവ. ഫാ. ലിജോ കൊച്ചുപറമ്പിലിന്‍റെ (ഫിലഡൽഫിയ സെന്‍റ്  ന്യൂമാന്‍ ക്നാനായ കത്തോലിക്കാ മിഷന്‍) മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാന. റവ. ഫാ. ജോസഫ് അലക്സ് (കാത്തലിക് യൂണിവേഴ്സിറ്റി, വാഷിങ്‌ടൻ ഡി. സി.) തിരുനാള്‍ സന്ദേശം നല്‍കി. നൊവേനക്കും ലദീഞ്ഞിനുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, യുവജനങ്ങള്‍ തയാറാക്കിയ കാര്‍ണിവല്‍, തുടര്‍ന്ന് സ്നേഹവിരുന്ന്. 

thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia1
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia2
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia3
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia6
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia8
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia9
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia10
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia1
thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia2
thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia3
thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia6
thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia8
thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia9
thoma-sliehas-feast-day-devotional-at-the-syromalabar-church-in-philadelphia10

മരിച്ചവരുടെ ഓർമദിനമായ ജൂലൈ 8ന് വൈകുന്നേരം 7 നുള്ള ദിവ്യബലി, ഒപ്പീസ് എന്നിവയെതുടര്‍ന്ന് റവ. ഡോ. ജോര്‍ജ് ദാനവേലില്‍ കൊടിയിറക്കിയതോടെ പത്തുദിവസം നീണ്ട തിരുനാളാഘോഷങ്ങള്‍ക്കു തിരശീലവീണു. വിന്‍സന്‍റ് ഇമ്മാനുവലും കുടുംബവുമായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ നടത്തിയത്. ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, കൈക്കാരന്മാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന്‍ വറീദ്, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ പ്രസുദേന്തി, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ തിരുനാളിന്‍റെ ക്രമീകരണങ്ങള്‍ നിര്‍വഹിച്ചു.

ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
ചിത്രത്തിന് കടപ്പാട്: ജോസ് തോമസ്
English Summary:

Thoma Slieha's Feast Day Devotional at the Syromalabar Church in Philadelphia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com