ADVERTISEMENT

ടൊറന്റോ ∙ ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് ‘മഹാഓണ’ത്തോടനുബന്ധിച്ച് ഒരുക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ഒൻപതിന് ഫെയർവ്യൂ മാളിലെ സിനിപ്ളെക്സിലാണ് ലോഞ്ചും നേരത്തെ ലൈവ് ആയി അവതരിപ്പിച്ച ‘അപ്പാപ്പനും മോനും- ഒരു പ്രേതകഥയുടെ’ പ്രീമിയർ പ്രദർശനവും നടക്കും.  

സെപ്റ്റംബർ ഏഴ് ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 11 വരെയാണ് മഹാഓണം ആഘോഷപരിപാടികൾ നടക്കുക. ആയിരത്തോളം കലാകാന്മാരെ അണിനിരത്തി, പൂരപ്രഭയിൽ ഒരുക്കുന്ന മഹാഓണത്തിന് വേദിയാകുന്നത് ടൊറന്റോയിലെ  യങ് ആൻഡ് ഡണ്ടാസ് സ്ക്വയറാണ്. 

മഹാഓണം പരിപാടിയുടെ പ്രധാന സ്പോൺസർമാരെയും കലാകാരന്മാരെയും ലോഞ്ച് പരിപാടിയിൽ അവതരിപ്പിക്കും മെഗാ ചെണ്ടമേളവും തിരുവാതിരയും പുലിക്കളിയും പോലെയുള്ള വ്യത്യസ്തമായ പരിപാടികളുടെ വിശദാംശങ്ങളും പ്രഖ്യാപിക്കും. 

കൂടുതൽ വിവരങ്ങൾക്ക് ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റുമായി ബന്ധപ്പെടുക: 

ഫോൺ: 647-781-4743

ഇമെയിൽ: contact@levitateinc.ca

വെബ്സൈറ്റ്: levitatateinc.ca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com