ADVERTISEMENT

ഡാലസ് ∙ കേരള എക്യുമെനിക്കൽ ഫെലോഷിപ്പിന്‍റെ (KECF) 27-ാം സംയുക്ത സുവിശേഷ കൺവെൻഷൻ  ഓഗസ്റ്റ് 2 മുതൽ 4 വരെ ഡാലസിൽ നടക്കും. കരോൾട്ടണിലുള്ള സെന്‍റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിലാണ് (വിലാസം: 2112, Old Denton Rd, Carrollton, TX 75006) കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലും വൈകുന്നേരം 6:30 മുതൽ 9:00 വരെയാണ് കൺവെൻഷൻ.

പ്രമുഖ ആത്മീയ പ്രഭാഷകനും ധ്യാന ഗുരുവുമായ സക്കറിയാസ് മാര്‍ പീലക്സിനോസ് മെത്രാപ്പൊലീത്തയാണ് കൺവെൻഷന്‍റെ മുഖ്യപ്രഭാഷകൻ. ഡാലസിലെ വിവിധ സഭകളിൽ നിന്നുള്ള ഗായകർ ചേർന്ന എക്യുമെനിക്കൽ ഗായകസംഘം ദിവസവും ഗാനശുശ്രൂഷ നടത്തും.

1979-ൽ ആരംഭിച്ച കേരള എക്യുമെനിക്കൽ ഫെലോഷിപ്പിൽ ഇന്ന് 21 ഇടവകകൾ അംഗങ്ങളാണ്. റവ. ഫാ. പോള്‍ തോട്ടയ്ക്കാട് പ്രസിഡന്‍റും റവ. ഷൈജു സി. ജോയ് വൈസ് പ്രസിഡന്‍റും ഷാജി എസ്. രാമപുരം ജനറല്‍ സെക്രട്ടറിയും, എല്‍ദോസ് ജേക്കബ് ട്രസ്റ്റിയും, ജോണ്‍ തോമസ് ക്വയര്‍ ഡയറക്ടറും, പ്രവീണ്‍ ജോര്‍ജ്ജ് യൂത്ത് കോര്‍ഡിനേറ്ററുമായ 21 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഡാലസിലെ കെ.ഇ.സി.എഫിന് നേതൃത്വം നൽകുന്നത്.ഈ വർഷത്തെ കൺവെൻഷന് നേതൃത്വം നൽകുന്നത് കരോൾട്ടണിലെ സെന്‍റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് ഇടവകയാണ്. ഡാലസിലെ എല്ലാ വിശ്വാസികളെയും ഈ സംയുക്ത സംരംഭത്തിൽ പങ്കെടുക്കാൻ സംഘാടകർ ക്ഷണിക്കുന്നു. 

English Summary:

United Evangelical Convention in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com