ADVERTISEMENT

വാഷിങ്‌ടൻ ഡിസി∙ ഫൊക്കാനയുടെ 2024 ലെ അച്ചടി, ഓൺലൈൻ മാധ്യമ പുരസ്കാരം കേരളാ എക്സ്പ്രസ് എക്സിക്യുട്ടീവ് എഡിറ്റർ ജോസ് കണിയാലിക്കും , ടി വി വിഷ്വൽ അവാർഡ് കൈരളി ടി വി യു. എസ്. എ ഡയറക്ടർ ഇൻ ചാർജ് ജോസ് കാടാപുറത്തിനും സമ്മാനിച്ചു . ഫൊക്കാന കൺവൻഷൻ സമാപന സമ്മേളനത്തോട് അനുബന്ധിച്ചുള്ള ബാങ്ക്വറ്റ് വേദിയിൽ മാധ്യമ പ്രവർത്തകൻ എം.വി നികേഷ് കുമാർ ജോസ് കണിയാലിക്കും , മോൻസ് ജോസഫ് എം. എൽ. എ ജോസ് കാടാപുറത്തിനും പുരസ്കാരങ്ങൾ സമ്മാനിച്ചത്.ഫൊക്കാന പ്രസിഡന്‍റ് ഡോ.ബാബു സ്റ്റീഫൻ ,മോൻസ് ജോസഫ് എം എൽ എ എന്നിവർ ചടങ്ങിൽ സംസാരിച്ചു .ജോസ് കണിയാലിയും ,ജോസ് കാടാപുറവും മറുപടി പ്രസംഗം നടത്തി.

ഷിക്കോഗോയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അച്ചടി, ഓൺലൈൻ മാധ്യമമായ കേരളാ എക്സ്പ്രസ്സിന്‍റെ എക്സിക്യുട്ടീവ് എഡിറ്ററായ ജോസ് കണിയാലി  32 വർഷമായി അമേരിക്കൻ മലയാളി മാധ്യമ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. 1992 ൽ ഷിക്കോഗോയിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച കേരളാ എക്സ് പ്രസിൽ 2000 മുതൽ ജോസ് കണിയാലി എക്സിക്യൂട്ടീവ് എഡിറ്ററും പങ്കാളിയുമായി മാറി.2008-ൽ അമേരിക്കയിലെ അച്ചടി, ദൃശ്യ മാധ്യമ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്‍റായി . 2008 ഒക്ടോബറിൽ ഷിക്കാഗോയിൽ വച്ചു നടന്ന 2-ാമത് നാഷനൽ ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന്‍റെ മുഖ്യ സംഘാടകൻ ,2009 ലെ ന്യൂജേഴ്‌സി പ്രസ് ക്ലബ് കോൺഫറൻസിന്‍റെ മുഖ്യ സംഘാടകൻ , 2017 ഓഗസ്റ്റിൽ ഷിക്കോഗോയിൽ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് നാഷനൽ കോൺഫറൻസിന്‍റെ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.

fokana-award1

മാധ്യമ രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം 1989 മുതൽ ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് ഷിക്കോഗോയുടെ ഭാഗമായി അദ്ദേഹം പ്രവർത്തനം തുടങ്ങി .അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (K C C N A )യുടെ ദേശീയ ജനറൽ സെക്രട്ടറി (1992 -1995 ), 1995 -1998 കാലഘട്ടത്തിൽ കെ സി സി എൻ എയുടെ പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു .1996 ജൂലൈയിൽ ഷിക്കോഗോയിലെ കോൺകോർഡ് പ്ലാസ കൺവെൻഷൻ സെന്‍ററിൽ നടന്ന രണ്ടാമത് നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക് കൺവൻഷന് ജോസ് കണിയാലി നേതൃത്വം നൽകി .

ഷിക്കോഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ സെക്രട്ടറിയായും ( 1994 -1995 )പിന്നീട് 2015 -2017 കാലഘട്ടത്തിൽ പ്രസിഡന്‍റായും പ്രവർത്തിച്ചു .അദ്ദേഹത്തിന്‍റെ പ്രവർത്തങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട് . 2004-ൽ ബാബു ചാഴികാടൻ ഫൗണ്ടേഷന്‍റെ പ്രഥമ പ്രവാസി പ്രതിഭ പുരസ്കാരം ,മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ(MARC )ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്,2022 ഒക്ടോബർ അവസാനം മിസോറി സിറ്റിയുടെ പ്രശംസാപത്രം , 2022 ലെ ന്യൂ യോർക്ക് കേരളാ സെന്‍റർ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് 2023 ലെ മുഖം ഗ്ലോബൽ മാധ്യമ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.വിഷ്വൽ മീഡിയ അവാർഡ് ലഭിച്ച ജോസ് കാടാ പുറം അമേരിക്കയിലെ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനാണ്.

 നിലവിൽ, കൈരളി ടിവി യുഎസ്എയുടെ ഡയറക്ടർ ഇൻ ചാർജ് ആയി പ്രവർത്തിക്കുനിന്ന അദ്ദേഹം സമകാലിക വിഷയങ്ങളെക്കുറിച്ച് തന്‍റെ നിലപാടുകൾ എഴുതാറുണ്ട് . 'അക്കര കാഴ്ചകൾ' എന്ന സൂപ്പർ ഹിറ്റ് പരമ്പരയുടെയും മറ്റ് നിരവധി ഹിറ്റ് ഷോകളുടെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു .പോപ്പുലറായ നിരവധി അഭിമുഖങ്ങളും മീഡിയ രംഗത്ത് നടത്തിയിട്ടുണ്ട് അദ്ദേഹം.കൈരളി അമേരിക്കൻ പ്രോഗ്രാമുകളുടെ നടത്തിപ്പിന് പുറമെ അമേരിക്കൻ ഫോക്കസ് , കൈരളി യുഎസ്എ വീക്കിലി ന്യൂസ് എന്നി പ്രോഗ്രാമുകൾ മലയാളി പ്രേക്ഷകർക്ക് നൽകി വരുന്നു.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) സ്ഥാപക നേതാക്കളിൽ ഒരാൾ . യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ സർട്ടിഫൈഡ് പ്രസ് ഐഡിയുള്ള ചുരുക്കം ചില മലയാളി മാധ്യമ പ്രവർത്തകരിൽ ഒരാളാണ് ജോസ് കാടാപുറം . വെസ്റ്റ്ചെസ്റ്റർ ഗവണ്മെന്‍റ് ഉദ്യോഗസ്ഥനാണ് . പിറവം സ്വദേശിയായ ജോസ് കാടാപുറത്തിന് പ്രശസ്തമായ ന്യൂയോർക്കിലെ കേരള സെന്‍റർ മീഡിയ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് "കാടാപുറത്തിന്‍റെ കുറിപ്പുകൾ" എന്ന എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയാണ് അദ്ദേഹം .

English Summary:

The Fokana Media Awards were presented to Jose Kaniyali and Jose kadapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com