ADVERTISEMENT

ന്യൂയോർക്ക് ∙ സെപ്റ്റംബർ 27 മുതൽ 29 വരെ ഫിലഡൽഫിയയിൽ വച്ചു നടക്കുന്ന സിറോ  മലബാർ കാത്തലിക് കോൺഗ്രസ് (എസ്‌എംസിസി) സിൽവർ ജൂബിലിയുടേയും ഫാമിലി കോൺഫറൻസിന്റേയും രജിസ്‌ട്രേഷൻ കിക്കോഫ് ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ഫൊറോന ഇടവകയിൽ ജൂലൈ 14 -)o തീയതി ഞായറാഴ്ച നടന്നു. ഒഡീഷയിലെ ബാലസോർ രൂപതാ ബിഷപ്പ് മാർ വർഗീസ് തോട്ടംകര ആദ്യ റജിസ്‌ട്രേഷൻ എസ്‌എംസിസി മുൻ സെക്രട്ടറി ജോസഫ് കാഞ്ഞമലയിൽ നിന്നും ഏറ്റുവാങ്ങി. ബ്രോങ്ക്സ് ഇടവകയിൽ  നിന്നും വളരെ മികച്ച പ്രതികരണമാണ് റജിസ്‌ട്രേഷൻ കിക്കോഫിന് ലഭിച്ചത്. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ്‌ വടാന അനുഗ്രഹ പ്രഭാഷണം നടത്തി. സിൽവർ ജൂബിലി ആഘോഷ കമ്മറ്റി നാഷണൽ കോർഡിനേറ്റർ ജോജോ കോട്ടൂർ പ്രസംഗിച്ചു.

നാഷണൽ ട്രഷറർ ജോർജ് വി ജോർജ്, സബ് കമ്മറ്റി ചെയർപേഴ്സൺ ഷാജി മിറ്റത്താനി എന്നിവർ സന്നിധരായിരുന്നു. റീജൻ കോർഡിനേറ്റർ ഷോളി കുമ്പിളുവേലി, എസ്‌എംസിസി മുൻ ചാപ്റ്റർ പ്രസിഡൻറ്മ്മാരായ ജോസ് ഞാറക്കുന്നേൽ , ഷാജി സഖറിയ, ജോസ് മലയിൽ , ജിം ജോർജ്, ബെന്നി മുട്ടപ്പള്ളിൽ, ട്രസ്റ്റി ഷൈജു കളത്തിൽ, ചാപ്റ്റർ ജോ.സെക്രട്ടറി സെബാസ്റ്റ്യൻ വിരുത്തിയിൽ, സണ്ണി മാത്യു, മാത്തച്ചൻ പുതുപ്പള്ളിൽ, ടോം മുണ്ടയ്ക്കൽ, വൈസ് പ്രസിഡന്റ ഗ്രേസ് കാഞ്ഞമല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

എസ്‌എംസിസി ചാപ്റ്റർ പ്രസിഡൻറ് ആന്റോ കണ്ണാടൻ സ്വാഗതവും സെക്രട്ടറി സ്വപ്‌ന മലയിൽ നന്ദിയും പറഞ്ഞു. കൊവിഡ്‌ മഹാമാരിക്ക് ശേഷം രൂപതയുടെ നേതൃത്വത്തില്‍ എല്ലാ സീറോമലബാര്‍ ഇടവകകളുടെയും, മിഷനുകളുടെയും സഹകരണത്തോടെ ഫിലാഡല്ഫിയയില്‍ നടത്തപ്പെടുന്ന ഈ ദേശീയ കൂടുംബസംഗമം അമേരിക്കയിലെ നസ്രാണികത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. സിറോ മലബാര്‍ ദേശീയകുടുംബസംഗമത്തിനും, എസ്‌. എം. സി. സി. രജതജൂബിലി ആഘോഷങ്ങൾക്കും, സഭാപിതാക്കന്മാരും, വൈദികരും, സന്യസ്‌തരും അത്മായനേതാക്കളും, അമേരിക്കയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള കുടുംബങ്ങളും പങ്കെടുക്കും. മൂന്നു ദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച്‌ എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, മിസ്‌ സിറോമലബാര്‍ മൽസരം, ക്വയര്‍ ഫെസ്റ്റ്‌, വൈവിദ്ധ്യമാർന്ന കലാപരിപാടികള്‍, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര, ബൈബിള്‍ സ്‌കിറ്റ്‌, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍/ചർച്ചാസമ്മേളനങ്ങള്‍, വിവാഹജീവിതത്തിന്റെ 25/50 വർഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, മതാദ്ധ്യാപകസംഗമം, ബാങ്ക്വറ്റ്‌, വോളിബോള്‍ ടൂർണമെന്റ്‌, ഫിലാഡല്ഫിയ സിറ്റി ടൂര്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്‌.

smcc-silver-jubilee-celebration-and-family-conference-newyork

സിറോമലബാര്‍‍‍ കൂടുംബസംഗമത്തിന്റെ നടത്തിപ്പിനായി ദേശീയതലത്തിൽ‍ ബിഷപ്‌ മാര്‍‍‍ ജോയ്‌ ആലപ്പാട്ട്‌ മുഖ്യ രക്ഷാധികാരിയും, എസ.്‌ എം. സി. സി. നാഷനൽ‍ സ്‌പിരിച്വൽ‍ ഡയറക്ടര്‍‍‍ റവ. ഫാ. ജോര്‍‍ജ്‌ എളംബാശേരിൽ‍; ആതിഥേയ ഇടവകവികാരി റവ. ഡോ. ജോര്‍‍ജ്‌ ദാനവേലിൽ‍ എന്നിവര്‍‍‍ രക്ഷാധികാരികളും; ജോര്‍‍ജ്‌ മാത്യു  സി.പി.എ. (ചെയര്‍‍പേഴ്‌സണ്‍), ഡോ. ജയിംസ്‌ കുറിച്ചി, മേഴ്‌സി കുര്‍‍യാക്കോസ്‌, (കോചെയര്‍‍പേഴ്‌സണ്സ്‌), ജോസ്‌മാളേയ്‌ക്കൽ‍ (ജനറൽ‍ സെക്രട്ടറി), ജോര്‍‍ജ്‌ വി. ജോര്‍‍ജ്‌ (ട്രഷറര്‍‍‍), നാഷണൽ‍ കോര്‍‍ഡിനേറ്റര്‍‍മാരായ ജോജോ കോട്ടൂര്‍‍‍, ജോൺസണ്‍ കണ്ണൂക്കാടന്‍ എന്നിവരും, വിവിധ സബ്‌കമ്മിറ്റി ചെയര്‍‍ പേഴ്‌സണ്സും ഉൾപ്പെടെയുള്ള സിൽവര്‍‍‍ ജൂബിലി കമ്മിറ്റി എസ്‌  എം. സി. സി. നാഷണൽ‍ പ്രസിഡന്റ്‌ സിജിൽ‍ പാലക്കലോടി, ജനറൽ‍ സെക്രട്ടറി മേഴ്‌സി കുര്‍‍യാക്കോസ്‌, ബോര്‍‍ഡ്‌ ചെയര്‍‍മാന്‍ ജോര്‍‍ജുകുട്ടി പുൽലാപ്പള്ളി എന്നിവര്‍‍‍ നേതൃത്വം നൽകുന്ന നാഷണൽ‍ കമ്മിറ്റിയോടൊപ്പം പ്രവര്‍‍ത്തിക്കുന്നു.

മൂന്നു ദിവസത്തെ സമ്മേളനത്തിൽ‍ പങ്കെടുക്കാന്‍ ഒരാൾക്ക്‌ ഭക്ഷണമുൾപ്പെടെ 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക്‌ 500 ഡോളറുമാണൂ രജിസ്‌ട്രേഷന്‍ ഫീസ്‌. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവര്‍‍ക്ക്‌ താമസത്തിന് സമീപസ്ഥങ്ങളായ ഹോട്ടലുകൾ‍ കൂടാതെ ആതിഥേയകുടുംബങ്ങളെ ക്രമീകരി ക്കരിക്കുന്നതിനും സംഘാടകര്‍‍‍ ശ്രമിക്കുന്നു. കോൺഫെറൻസിന് രജിസ്റ്റര്‍‍‍ ചെയ്യുന്നതിന് ഓൺലൈന്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ ആണ്‌ ഏറ്റവും സ്വീകാര്യം. കോൺഫറൻസ്‌ സംബന്ധിച്ച എല്ലാ ലാവിവരങ്ങളും ജൂബിലി വെബ്‌സൈറ്റിൽ‍ ലഭ്യമാണ്. വെബ്‌സൈറ്റ്‌: www.smccjubilee.org

English Summary:

SMCC Silver Jubilee Celebration and Family Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com