ADVERTISEMENT

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജഴ്‌സി∙ ബർഗൺഫീൽഡിലെ സെന്‍റ് മേരീസ് സിറിയക്ക് ഓർത്തഡോക്സ് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഓഗസ്റ്റ് 25 ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഫാ. ഗീവർഗീസ് ജേക്കബ് കൊടിയേറ്റ്  നിർവിച്ചു.

8-day-lent-at-bergenfield-st-marys-syrian-orthodox-church-3

വിശുദ്ധ ദൈവമാതാവിന്‍റെ ഓർമ്മപ്പെരുന്നാളും കാലംചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് രണ്ടാമന്‍ ബാവായുടെ ഓർമയും ഈ വര്‍ഷം ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7  വരെ നടത്തപ്പെടും.

8-day-lent-at-bergenfield-st-marys-syrian-orthodox-church-2

ഫാ. ജേക്കബ് ജോസഫ് (സജി അച്ചൻ, ഓസ്‌ട്രേലിയ)  ഫാ. ഡോ. എ. പി. ജോർജ് എന്നീ വചന പ്രസംഗകരുടെ ദൈവവചന പ്രഭാഷണങ്ങളും ധ്യാനങ്ങളും എട്ടുനോമ്പിന്‍റെ എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കും. എല്ലാവരെയും പെരുന്നാളിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

English Summary:

8 day lent at Bergenfield St. Mary's Syrian Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com