ADVERTISEMENT

ഡിട്രോയിറ്റ് ∙ മിഷിഗണിലെ കലാസാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബിന്റെ ഈ വർഷത്തെ ഓണാഘോഷം 'ഒരുമിച്ച് ഓണം' സെപ്റ്റംബർ 7ന് വൈകിട്ട് 3 മണി മുതൽ സ്റ്റെർലിങ് ഹൈറ്റ്സിലുള്ള ഹെൻറി ഫോർഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ പരിപാടികളോടെ നടക്കും.

കേരള ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കെസി കിച്ചൻ (കേരള ക്ലബ്ബ് കിച്ചൻ) ഒരുക്കുന്ന സ്വാദിഷ്ടമായ ഓണസദ്യയെ തുടർന്ന് കലാപരിപാടികൾ അരങ്ങേറും. ഗൃഹാതുരത്വമാർന്ന ഓർമ്മകൾ ഉണർത്തുന്ന ഓണാഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരള ക്ലബ് ഭാരവാഹികൾ അറിയിച്ചു.

English Summary:

Detroit Kerala Club's "Orumichu Onam" on September 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com