ADVERTISEMENT

ഫിലഡൽഫിയ ∙ അമേരിക്കൻ മലയാളികൾക്കിടയിലെ പ്രമുഖ ഓണാഘോഷമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫിലഡല്ഫിയയിൽ  ആഘോഷിക്കപ്പെട്ടു. പ്രമുഖ മലയാള നടിയും മോഡലുമായ ശ്വേതാ മേനോൻ, സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തത് പരിപാടിക്ക് മാറ്റു കൂട്ടി. 

tristate-kerala-forum-onam-celebration

ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ റ്റികെഎഫ്,  ഈ വർഷം  ആരവം 2024 എന്ന പേരിലാണ് ഓണാഘോഷ പരിപാടികൾ അവതരിപ്പിച്ചത്. മയൂര റെസ്റ്റോറന്റ് ഒരുക്കിയ ഓണ സദ്യയോടുകൂടി പരിപാടികൾക്ക് തുടക്കമിട്ടത് രുചിക്കൂട്ടിന്റ്റെ വേറിട്ട അനുഭവമായി.

തുടർന്ന്  പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലിയേന്തിയ മലയാളി മങ്കകളുടെ മധ്യത്തിൽ വിശിഷ്‌ടാതിഥികളെയും മഹാബലി തമ്പുരാനെയും ഓണ അരങ്ങിലേക്ക് എഴുന്നള്ളിക്കുകയുണ്ടായി. 

tristate-kerala-forum-onam-celebration

ചെയർമാൻ അഭിലാഷ് ജോൺ, ശ്വേതാ മേനോൻ, നവനീത് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ബിനു മാത്യു, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, ഓണം ചെയർമാൻ ജോബി ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവേൽ എന്നിവർ ചേർന്ന് തെളിയിച്ച നിലവിളക്കിനു മുൻപിൽ  ലാസ്യ ഡാൻസ് അക്കാഡമി അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര അരങ്ങു തകർത്താടി. 

tristate-kerala-forum-onam-celebration

വയനാട് ദുരന്തത്തിൽ മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കും ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള മൗനാചരണത്തിനു ശേഷം ഷോൺ മാത്യു അമേരിക്കൻ ദേശീയ ഗാനവും അബിയാ മാത്യു ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. ഓണം ചെയർമാൻ ജോബി ജോർജ് സ്വാഗതം ആശംസിച്ചു, പ്രോഗ്രാം കോർഡിനേറ്റർ വിൻസെന്റ് ബി. ഇമ്മാനുവലിന്റെ നേതൃത്വത്തിൽ സെക്രട്ടറി ബിനു മാത്യു, സാജൻ വറുഗീസ്, ജീമോൻ ജോർജ്, ജോർജ് നടവയൽ, രാജൻ സാമുവേൽ, സുധ കർത്താ, സുമോദ് നെല്ലിക്കാല, സാറ ഐപ്പ് എന്നിവർ പബ്ലിക് മീറ്റിംഗിനും കൾച്ചറൽ പ്രോഗ്രാമിനും ചുക്കാൻ പിടിച്ചു. സുരേഷ് നായർ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം ശ്രദ്ധ പിടിച്ചുപറ്റി. 

tristate-kerala-forum-onam-celebration

ഈ വർഷത്തെ ട്രൈസ്റ്റേറ്റ് പേഴ്സൺ ഓഫ് ദി ഈയറിനു ഡൊമിനിക് അജിത് ജോൺ അർഹനായി. അവാർഡ് ചെയർമാൻ ജോർജ് ഓലിക്കലിന്റെ നേതൃത്വത്തിലുള്ള മുൻ ചെയർമാന്മാരുടെ കമ്മിറ്റിയാണ് വിജയിയെ കണ്ടെത്തിയത്. ട്രൈസ്റ്റേറ്റ് കേരളാ ഫോറം കർഷക രത്ന അവാർഡ് മികച്ച കർഷകർക്ക് പതിവുപോലെ ഈ വർഷവും  നൽകുകയുണ്ടായി. ജോർജുകുട്ടി ലൂക്കോസ്, അലക്സ് തോമസ്, ജോർജ് ഓലിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. 

tristate-kerala-forum-onam-celebration

മലയാളത്തനിമയിൽ അണിഞ്ഞൊരുങ്ങി വന്ന ദമ്പതികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ദമ്പതികൾക്ക് ശോശാമ്മ ചെറിയാൻ സ്പോൺസർ ചെയ്ത ഒരു ലക്ഷം രുപ നല്കപ്പെട്ടു. ശോശാമ്മ ചെറിയാൻ, ബ്രിജിത് വിൻസെന്റ്, സെലിൻ ഓലിക്കൽ എന്നിവരടങ്ങിയ സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്. ശ്വേതാ മേനോൻ, നവനീത് ഉണ്ണികൃഷ്ണൻ, കലാ ഷാഹി എന്നിവരാണ് അവാർഡ് ദാനം നിർവഹിച്ചത്. ട്രഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രെകാശനം നടത്തി. 

tristate-kerala-forum-onam-celebration
tristate-kerala-forum-onam-celebration
tristate-kerala-forum-onam-celebration
tristate-kerala-forum-onam-celebration
tristate-kerala-forum-onam-celebration
tristate-kerala-forum-onam-celebration
tristate-kerala-forum-onam-celebration
tristate-kerala-forum-onam-celebration
tristate-kerala-forum-onam-celebration
tristate-kerala-forum-onam-celebration
tristate-kerala-forum-onam-celebration
tristate-kerala-forum-onam-celebration
tristate-kerala-forum-onam-celebration
tristate-kerala-forum-onam-celebration

ലാസ്യ ഡാൻസ് അക്കാദമി, മാതാ ഡാൻസ് അക്കാദമി, ഭരതം ഡാൻസ് അക്കാദമി, ബ്ലൂ മൂൺ, റൈസിംഗ്  സ്റ്റാർസ്, പിയാനോ ഉൾപ്പെടെ നിരവധി കലാ പ്രതിഭകളുടെ നൃത്ത പരിപാടികൾ, സിറോ മേലോഡീസ് അവതരിപ്പിച്ച  ഗാന സന്ധ്യ, ഓട്ടം തുള്ളൽ, എന്നിവ അരങ്ങേറി.  അരുൺ കോവാട്ടായിരുന്നു പ്രോഗ്രാം പ്രൊഡ്യൂസർ ആയി പ്രവർത്തിച്ചത്. 

English Summary:

Tristate Kerala Forum Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com