ADVERTISEMENT

 കെന്റക്കി ∙ തെക്കുകിഴക്കൻ കെന്റക്കിയിലെ  ഗ്രാമപ്രദേശത്ത് അന്തർസംസ്ഥാന 75ന് സമീപം ശനിയാഴ്ച നിരവധി ആളുകൾക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു. സജീവ ഷൂട്ടർ ആണ് ഇതിന് പിന്നിലെന്നും നിരവധി ആളുകൾക്ക് ഹൈവേക്ക് സമീപം വെടിയേറ്റെന്നു ലോറൽ കൗണ്ടി ഷെരീഫ് ഓഫിസ് പറഞ്ഞു. 

ഏഴ് പേർക്ക് പരിക്കേറ്റതായും  ലണ്ടൻ മേയർ റാൻഡൽ വെഡിൽ വിഡിയോ പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിൽപ്പെട്ടവരിൽ ചിലർക്ക് വാഹനാപകടത്തിൽ പരുക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ തിരിച്ചറിഞ്ഞതായി ഷെരീഫിന്റെ ഓഫിസ് അറിയിച്ചു.  32 വയസ്സുള്ള  ജോസഫ് എ. കൗച്ച് നെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും വ്യക്തമാക്കി.

English Summary:

Multiple People Shot Slong I-75 South of Lexington, Kentucky, Authorities Say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com