ADVERTISEMENT

റ്റാംപ∙ അസോസിയേഷൻ ഓഫ് റ്റാംപ ഹിന്ദു മലയാളി (ആത്മ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബർ 21 ന്, റ്റാംപ ഹിന്ദു ക്ഷേത്രത്തിൽ വച്ച് നടക്കുന്ന ഈ ആഘോഷം കേരളത്തിന്റെ തനിമയോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ഓണസദ്യയോടെ ആരംഭിക്കുന്ന പരിപാടികളിൽ കുട്ടികളുടേതുൾപ്പടെ ഇരുപതിലധികം വിനോദപരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെണ്ടമേളത്തോടുകൂടെ മാവേലിയുടെ എഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതാണ്.. അമ്മമാരുടെ നേതൃത്വത്തിൽ ആത്മയുടെ യൂത്ത് ഫോറം ഓണപ്പൂക്കളം ഒരുക്കും. ഇത് പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്കാരത്തെ അടുത്തറിയാനുള്ള ഒരു മികച്ച അവസരമാണ്. ഓൺലൈനായി നടത്തിയ റജിസ്ട്രേഷന് നല്ല പ്രതികരണം ലഭിച്ചതായി സംഘാടകർ അറിയിച്ചു.

English Summary:

Association of Tampa Hindu Malayali celebrates Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com