ADVERTISEMENT

ടൊറന്റോ ∙ ഭാരതീയ ധർമ്മ പ്രചാര സഭ (ബിഡിപിഎസ്) ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ മേൽനോട്ടത്തിൽ  ശതചണ്ഡി മഹായാഗം നടത്തി. കാനഡയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള അൻപതിലധികം പേർ നാല് മാസമായി ദേവീമാഹാത്മ്യവും യാഗവിധികളും പഠിച്ചു ഋത്വിക്കുകശളായെന്നതാണ് യാഗത്തിന്റെ പ്രത്യേകത.

സനാതനധർമത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം ഊട്ടിയുറപ്പിക്കുന്ന കാഴ്ചകളായിരുന്നു യാഗത്തിലുടനീളം. പെൺകുട്ടികൾ ദേവിയുടെ പ്രതീകമാണെന്ന തത്വശാസ്ത്രത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ള കന്യകാപൂജയും നടത്തി.

ആൺകുട്ടികളെ പൂജിക്കുന്ന വടുകപൂജയും ഏറെ പ്രത്യേകതകളോടെ നടത്തി. ഭർത്താവ് തന്റെ ഭാര്യയെ ദേവിയായി കരുതി പൂജിക്കുന്ന സുവാസിനി പൂജയും ഇതോടൊപ്പം നടന്നു.

ശ്രീനാഥ് കാര്യാട്ടിന്റെ ഒപ്പം ശ്രീശക്തി ശാന്താനന്ത മഹർഷിയും യാഗത്തിൽ പങ്കെടുത്തു. സുജിത സുരേഷ് (ബിഡിപിഎസ്, ദുബായ്), ലേഖ നായർ  (ബിഡിപിഎസ്, കാനഡ) എന്നിവരും മുഖ്യപങ്ക് വഹിച്ചു.

അടുത്ത വർഷത്തേക്കുള്ള മഹാലക്ഷ്മി പൂജ ക്ലാസുകളും, ദേവീമാഹാത്മ്യം ക്ലാസുകളും  ഉടൻ തുടങ്ങുമെന്നും വരും വർഷങ്ങളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് വിപുലമായ രീതിയിൽ ചണ്ഡികായാഗം ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.

English Summary:

Sathachandi Mahayagam in Toronto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com