ADVERTISEMENT

ഫ്രിസ്‌ക്കോ  (ടെക്‌സാസ്) ∙ ഫ്രിസ്‌ക്കോ ഹിൽസ് മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച കരോൾട്ടൻ സെന്റ് മേരിസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഏറെ പുതുമകളോടെ ആഘോഷിച്ചു. അമേരിക്കൻ ജീവിത തിരക്കുകൾക്കിടയിലും കേരളത്തെയും മലയാളത്തനിമയും ഹൃദയത്തോട് ചേർത്തുനിന്ന അനുഭവമായിരുന്നു ആഘോഷ പരിപാടിയിലെ ഓരോ ഇനവും.

dallas-frisco-hills-malayalee-community-celebrated-onam1

കേരള വേഷത്തിൽ അണിഞ്ഞൊരുങ്ങിയ മങ്കമാരും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ പങ്കെടുത്തവരെ ആനന്ദത്തിലും ആവേശത്തിലുമാക്കി. കേരളത്തിന്റെ തനത് കലാരൂപങ്ങൾ കോർത്തിണക്കി ആഘോഷത്തെ കേരളീയമാക്കാൻ സംഘാടകർക്ക് കഴിഞ്ഞു. തിരുവാതിര, കൈകൊട്ടിക്കളി, നാടൻ പാട്ടുകൾ, ഏകാഭിനയം, വിവിധതരം നൃത്തനൃത്യങ്ങൾ തുടങ്ങിയവ വേദിയിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ ഒരു ഗ്രാമം അമേരിക്കയിൽ പുനർജനിച്ച അനുഭവമായി മാറി.

dallas-frisco-hills-malayalee-community-celebrated-onam2

പങ്കെടുത്ത കുട്ടികളുടെ പ്രാധിനിത്യം സംഘാടകർക്ക് ഏറെ സന്തോഷം നൽകി. ഇരുപത്തഞ്ചോളം വിഭവങ്ങൾ ചേർത്ത് ഓണസദ്യ ഏറെ ആസ്വാദ്യകരമായിരുന്നു. ചിങ്ങമാസം പിറന്നപ്പോൾ തന്നെ ഓണാഘോഷം നടത്താൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടരായി എന്ന് സംഘാടകർ പറഞ്ഞു. മനോജ് ഗോപകുമാർ പ്രജീഷ്, സുനീഷ്, സുജിത്ത്, ശോഭിത സുജിത്ത്, നീലിമ ജയപ്രജീഷ്, അഞ്ചു മനോജ്, റിനി സുനീഷ്, മിലീ മാത്യൂസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

English Summary:

Dallas Frisco Hills Malayalee Community Celebrated Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com