ADVERTISEMENT

എഡ്മന്‍റൻ ∙ എഡ്മന്‍റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് (ASSET) കുട്ടികളുടെ നാടക കേന്ദ്രം ആരംഭിക്കുന്നു. പ്ലേഹൗസ് എന്ന് പേരിട്ടിരിക്കുന്ന കുട്ടികളുടെ നാടകവേദിയുടെ ആദ്യ പ്രൊഡക്ഷൻ 2025 ഫെബ്രുവരി 9ന് എഡ്മന്‍റണിലെ പ്രശസ്തമായ ഗേറ്റ് വേ തിയറ്ററിൽ അരങ്ങേറും.

ഈ വർഷം ഒക്ടോബർ അവസാനം നാടകത്തിനുള്ള പരിശീലനം ആരംഭിക്കും. എഡ്മന്‍റൻ സൗത്തിലെ മിൽഹെർസ്റ്റ് കമ്മ്യൂണിറ്റി ഹാളാണ് മുഖ്യ പരിശീലന വേദി. കുട്ടികളുടെ അവധി ദിനങ്ങളിലാണ് രണ്ട് മണിക്കൂർ നീണ്ട പരിശീലനം നടക്കുക. 8 മുതൽ 15 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമാണ് നാടകത്തിൽ പങ്കെടുക്കാനാകുക. ഒക്ടോബർ അഞ്ചിന് നടത്തുന്ന റിക്രൂട്ട്മെന്‍റ് പാർട്ടിയിൽ മാതാപിതാക്കൾക്കും, കുട്ടികൾക്കുമുഉള്ള  ഓറിയെന്‍റേഷൻ  നടക്കും. ആൽബെർട്ടയിലെ പ്രശസ്തമായ കമ്പനി ഫാമിലി തിയറ്റർ ഗ്രൂപ്പ് ആണ് നാടകത്തിന്‍റെ പരിശീലനവും, സംവിധാനവും നിർവ്വഹിക്കുന്നത്. 

നാടകപരിശീലനവും, അവതരണവും പൂർണമായും സൗജന്യമാണ്. നാടകത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ assettheatre@gmail.com എന്ന മെയിലിൽ അയക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക് സാം 7809070593, ബൈജു 5877104620 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വാർത്ത : ജോസഫ് ജോൺ കാൽഗറി 

English Summary:

Association for Social Services Education and Training launches Children's Drama Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com