ADVERTISEMENT

കൊച്ചി∙  കേരളത്തിൽ എവിടെ ആയാലും തിരുവോണത്തലേന്ന് ഓണക്കിറ്റ് വീട്ടിലെത്തിയില്ലെങ്കിൽ പണം തിരികെ നൽകുമെന്ന വാഗ്ദാനവുമായി ഒരു ഇ കൊമേഴ്സ് പോർട്ടൽ. കോവിഡ് വ്യാപനം ശക്തമായതോടെ മൂന്നു രൂപയ്ക്ക് മാസ്കും 250 രൂപയ്ക്ക് പിപിഇ കിറ്റും നൽകി ശ്രദ്ധിക്കപ്പെട്ട diaguncart.com ആണ് ഓൺലൈനിൽ ഓണക്കിറ്റ് വിതരണം നടത്തുന്നത്. 299 രൂപയുടെ കിറ്റിൽ വെളിച്ചെണ്ണയില്‍ വറുത്ത 500 ഗ്രാം ആലത്തൂര്‍ ചിപ്‌സ്, 250 ഗ്രാം ശര്‍ക്കരവരട്ടി, 250 ഗ്രാം നാലുവെട്ട്, 20 കാരന്തൂര്‍ പപ്പടം, 1.3 ലിറ്റര്‍ പായസമുണ്ടാക്കാനുള്ള 300 ഗ്രാം ഡബ്ള്‍ ഹോഴ്‌സ് ഇന്‍സ്റ്റന്റ് പാലട എന്നിവയാണ് അടങ്ങിയിരിക്കുന്നത്.

ഓണക്കിറ്റിനു പുറമേ ഓണക്കോടികൾ ഉൾപ്പടെയുള്ള ഉൽപന്നങ്ങളും വെബ്സൈറ്റിലൂടെ ഓർഡർ ചെയ്യാം. 26–ാം തീയതി വൈകിട്ട് ആറുമണിക്കു മുൻപ് ഓൺലൈനിൽ ഓർഡർ നൽകുന്നവർക്കാണ് ഉത്രാട തലേന്ന് വൈകിട്ട് ആറുമണിക്കു മുൻപ് സാധനങ്ങൾ വീട്ടിലെത്തിക്കുകയെന്ന് ഡയഗണ്‍കാര്‍ട്ട് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ പറഞ്ഞു. കോവിഡ് പ്രതിരോധ ഉൽപന്നങ്ങളാണ് വെബ്സൈറ്റിലെ മുഖ്യവിൽപന ഇനങ്ങൾ.

English Summary: Diaguncart.com onam kit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com