ADVERTISEMENT

ന്യൂഡൽഹി. 2023–24 സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാറിന്റെ പ്രത്യക്ഷ നികുതിപിരിവിൽ വൻ വർധനവ്. രണ്ടര മാസം കൊണ്ട് 3.8 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചു. പ്രത്യക്ഷനികുതി പിരിവ് ജൂൺ 17 വരെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.2% വർധിച്ചു. കോർപ്പറേറ്റ് നികുതിയിനത്തില്‍ 1.57 ലക്ഷം കോടിയും ഇൻകംടാക്സ് വിഭാഗത്തിൽ (സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് ഉൾപ്പെടെ) 2.22 ലക്ഷം കോടിയും ഇതിൽ ഉൾപ്പെടുന്നു.

 

നികുതി പിരിവിൽ നിന്നുള്ള വർധനവ് സർക്കാറിന്റെ കണക്കുകൂട്ടലുകളേക്കാൾ മുന്നിലാണ്. 2023–24ലെ യൂണിയൻ ബജറ്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രത്യക്ഷ നികുതിപിരിവിൽ 10.5% വർധനവുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.  കോർപ്പറേറ്റ് നികുതിയിൽ കഴിഞ്ഞ വർഷത്തെ 9.23 ലക്ഷം കോടിയിൽ നിന്നും 10.5 ശതമാനത്തിന്റെ വർധനവും ഇൻകംടാക്സിൽ 9.01 ലക്ഷം കോടിയിൽ നിന്നും സമാനമായ വർധനവുമാണ് സർക്കാർ കണക്കുകൂട്ടിയിരുന്നത്. 

 

2023–24ൽ ഇതുവരെ റീഫണ്ടായി സർക്കാർ അനുവദിച്ച തുക 39,578 കോടിയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 30,414 കോടിയാണ് റീഫണ്ടിനത്തിൽ കേന്ദ്ര സര്‍ക്കാറിന് ചിലവായത്. 30.1% വർധനവാണിത്. പരോക്ഷ നികുതിയിലും പുതിയ റെക്കോർഡായിരുന്നു ഏപ്രിൽ മാസത്തിൽ ലഭിച്ചത്. 1.87 ലക്ഷം കോടി രൂപ. മേയ് മാസത്തിൽ പരോക്ഷ നികുതിപിരിവ് 1.57 ലക്ഷം കോടി രൂപയായിരുന്നു. 

 

English summary- Direct tax collection at 3.8 lakh crore in two months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com