ADVERTISEMENT

തിരുവനന്തപുരം∙ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ)ങ്ങൾക്കായി പുതിയ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കുമെന്നും പ്രീമിയത്തിൽ പകുതി സർക്കാർ വഹിക്കുമെന്നും മന്ത്രി പി.രാജീവ്. രാജ്യാന്തര എംഎസ്എംഇ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മികച്ച പ്രകടനം നടത്തുന്ന എംഎസ്എംഇ, തദ്ദേശസ്ഥാപനം എന്നിവയ്ക്ക് എല്ലാ വർഷവും പുരസ്കാരം നൽകും. സംരംഭക വർഷത്തിൽ പ്രഖ്യാപിച്ച ഒരു തദ്ദേശസ്ഥാപനം–ഒരുൽപന്നം പദ്ധതിയുടെ ഭാഗമായി ഡിപിആർ തയാറാക്കുന്നതിനു തദ്ദേശസ്ഥാപനങ്ങൾക്ക് 50000 രൂപ സഹായമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്ന് വർഷത്തിലധികമായി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന 1000 എംഎസ്എംഇകൾക്കു പ്രവർത്തനം വിപുലപ്പെടുത്താനുള്ള പദ്ധതി തയാറാക്കാൻ ഒരു ലക്ഷം രൂപ വീതം സർക്കാർ നൽകും. രണ്ടുകോടി രൂപ വരെ പ്രവർത്തന മൂലധനവും അനുവദിക്കും. അഞ്ച് ഏക്കർ സ്ഥലമുള്ള എൻജിനീയീറിങ് കോളജുകൾക്കു ക്യാംപസ് വ്യവസായ പാർക്ക് പദവി നൽകും. ഇൻസെന്റീവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com