ADVERTISEMENT

ന്യൂഡൽഹി. ഒന്നാം പാദഫലം പുറത്തുവന്നതിനെ തുടർന്ന് 4 ശതമാനം നേട്ടമുണ്ടാക്കി പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരികൾ. മൊത്ത ലാഭത്തില്‍ നാലു മടങ്ങ് വർധനവാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഇതോടെ പുതിയ സാമ്പത്തിക വർഷത്തെ ഏപ്രിൽ–ജൂൺ പാദത്തിലെ ലാഭം 1225 കോടി രൂപയിലെത്തി. വാർത്തയെ തുടർന്ന് ഇന്നലെ വിപണിയിൽ 4.17 ശതമാനം നേട്ടത്തിൽ 63.21 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻട്രാ ഡെ ട്രേഡിൽ 5.12 ശതമാനം വരെ ഉയര്‍ന്ന ഓഹരി 63.79 രൂപ വരെയെത്തി. ഇന്നും നേരിയ നേട്ടത്തിൽ വ്യാപാരം പുരോഗമിക്കുകയാണ്.

 

ഓഹരി വിൽപനയിൽ ഇന്നലെ മാത്രം ബോംബെ സ്റ്റോക്ക് എക‍്സ്‍ചേഞ്ചിൽ 83.33 ലക്ഷം ഓഹരിയും നാഷണൽ സ്റ്റോക്ക് എക‍്സ്‍ചേഞ്ചിൽ 16.6 കോടി ഓഹരികളും കൈമാറ്റം ചെയ്യപ്പെട്ടു. പൊതുമേഖലാ ബാങ്കുകളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. പലിശ വരുമാനത്തിലുണ്ടായ വർധനവും കിട്ടാക്കടം കുറഞ്ഞതുമാണ് മെച്ചപ്പെട്ട ഒന്നാം പാദഫലത്തിനു കാരണം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ വെറും 308 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭവിഹിതം. ആകെ വരുമാനം കഴിഞ്ഞ വർഷത്തെ 21,294 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 28,579 കോടി രൂപയിലെത്തി. പലിശ വരുമാനം വർധിച്ച് 25,145 കോടിയും കിട്ടാക്കടം ചുരുങ്ങി 7.73 ശതമാനത്തിലേക്കും എത്തി. കഴിഞ്ഞ വർഷം ഇത് 11.2 ശതമാനമായിരുന്നു. 

 

English summary: PNB shares jump over 4 percent after June quarter earnings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com