ADVERTISEMENT

 ന്യൂഡൽഹി ∙ വീണ്ടും ഉപയോഗിക്കാവുന്ന മിസൈൽ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങണമെന്നു മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം മരിക്കുന്നതിന് ഒരു മാസം മുൻപ് തന്നെ ഉപദേശിച്ചിരുന്നെന്ന് ഡിആർഡിഒ ചെയർമാൻ സതീഷ് റെഡ്ഡി.

അന്ന് റെഡ്ഡി പ്രതിരോധമന്ത്രിയുടെ ഉപദേശകനായിരുന്നു. ഈ പദ്ധതിയിൽ പങ്കാളിയാകണമെന്നു കലാമിനു താൽപര്യമുണ്ടായിരുന്നെങ്കിലും അനാരോഗ്യം മൂലം വിട്ടുനി‍ൽക്കേണ്ടിവന്നു. 

കലാമിന്റെ നാലാം ചരമവാർഷികത്തിൽ ‘മിസൈൽ മാനെ’ക്കുറിച്ചുള്ള ദീപ്തസ്മരണൾ പുതുക്കിയാണു റെഡ്ഡി പഴയ കൂടിക്കാഴ്ചയെക്കുറിച്ചു പറഞ്ഞത്. 

2012ൽ ഡിആർഡിഒ ചെയർമാൻ ആയിരുന്ന വി.കെ. സാരസ്വത്, പുനരുപയോഗ ശേഷിയുള്ള മിസൈൽ വികസിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ടെന്നു പ്രഖ്യാപിച്ചിരുന്നു. ഐഎസ്ആർഒ ഇത്തരം മിസൈലുകൾക്കായുള്ള പ്രാരംഭപദ്ധതികൾക്കു തുടക്കമിടുകയും ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com