ADVERTISEMENT

ന്യൂഡൽഹി∙ മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനിയുടെ 93 ാം ജന്മദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രി അമിത് ഷായോടൊപ്പം അഡ്വാനിയുടെ വസതിയിലെത്തിയ മോദി അദ്ദേഹത്തിന്റെ കാൽതൊട്ടു വണങ്ങുകയും കേക്ക് മുറിക്കൽ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.

ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അഡ്വാനി എല്ലാവർക്കും സജീവമായ പ്രചോദനമാണെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു. വാജ്പേയി സർക്കാരിന്റെ ഭാഗമായി രാജ്യവികസനത്തിൽ പ്രധാന ചുമതല വഹിച്ചതിനോടൊപ്പം പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിലും അഡ്വാനി നിർണായക പങ്കു വഹിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

English Summary: Narendra Modi greets L.K. Advani on his birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com