ADVERTISEMENT

ശ്രീനഗർ ∙ മാധ്യമപ്രവർത്തകരെ കാണാൻ പോലും അനുവദിക്കാതെ തന്നെ വീണ്ടും വീട്ടുതടങ്കലിലാക്കിയതായി പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലക്കേർപ്പെടുത്തി കശ്മീർ തുറന്ന ജയിലാക്കിയിരിക്കുകയാണു കേന്ദ്ര സർക്കാരെന്നു മെഹ്ബൂബ ആരോപിച്ചു.

ഇന്നലെ മെഹ്ബൂബയുടെ വസതിയിൽ വാർത്താസമ്മേളനത്തിന് എത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്ത പിഡിപി യുവജനവിഭാഗം പ്രസിഡന്റ് വഹീദ് പരയുടെ പുൽവാമയിലെ വീട് സന്ദർശിക്കാനും മെഹ്ബൂബയെ പൊലീസ് അനുവദിച്ചില്ല. തന്റെ മകളെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നു മെഹ്ബൂബ പറഞ്ഞു. എന്നാൽ സുരക്ഷാകാരണങ്ങളാലാണ് പുൽവാമ യാത്ര തടഞ്ഞതെന്നും മെഹ്ബൂബ വീട്ടുതടങ്കലിലല്ലെന്നും പൊലീസ് പറഞ്ഞു. ജമ്മു കശ്മീർ ജില്ലാ വികസന കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നാണ് ആരംഭിക്കുക. 8 ഘട്ടമായാണു തിരഞ്ഞെടുപ്പ്.

English Summary: Kashmir is an open jail: Mehbooba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com