ADVERTISEMENT

കൊൽക്കത്ത ∙ സഹായം തേടിയുള്ള പരിഭ്രാന്തി നിറഞ്ഞ വിളികൾക്കിടയിലാണ് 2 ദിവസമായി അതിർത്തി ഗാന്ധിയുടെ പിന്മുറക്കാരി. ഇന്ത്യ ഭാരതരത്നം നൽകി ആദരിച്ച ഖാൻ അബ്ദുൽ ഗാഫർ ഖാന്റെ മകന്റെ കൊച്ചുമകൾ യാസ്മിൻ നൈഗർ കൊൽക്കത്തയിലിരുന്ന് അവരെ ആശ്വസിപ്പിക്കുകയാണ്.

ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർ പലരും നാട്ടിലെ ബന്ധുക്കളുടെ വിവരങ്ങളറിയാതെ പരിഭ്രാന്തരായി യാസ്മിനെ വിളിക്കുന്നു. ഓൾ ഇന്ത്യ പഷ്തൂൺ ജിർഗ ഹിന്ദ് എന്ന സംഘടനയുടെ പ്രസിഡന്റ് ആണ് യാസ്മിൻ. 

 കാബൂളിൽ നിന്നു വരുന്ന ദൃശ്യങ്ങൾ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ  ബന്ധുക്കൾ പരിഭ്രാന്തിയിലാണ്. സ്ത്രീകളുടെ അന്തസ്സും സ്വാതന്ത്ര്യവും അംഗീകരിക്കാത്ത ദുഷ്ടശക്തിയാണ് താലിബാൻ. ഇസ്​ലാമിക രാജ്യങ്ങളിൽ പോലും സ്ത്രീകൾ ആധുനിക വിദ്യാഭ്യാസം നേടുകയാണ്. ഇവർ മധ്യയുഗത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകും. – യാസ്മിൻ പറഞ്ഞു.

English Summary: Government must intervene: Frontier Gandhi grand daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com