ADVERTISEMENT

പട്ന ∙ ബേഗുസരായിയിൽ 14 കോടി രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിനു മുൻപു തകർന്നുവീണു. ബുഡി ഗണ്ഡക് നദിയിൽ നിർമിച്ച 206 മീറ്റർ നീളമുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് പൂർത്തിയായിരുന്നില്ലെങ്കിലും മൺപാതയിലൂടെ ട്രാക്ടർ, ബൈക്ക് യാത്രയ്ക്ക് പാലം ഉപയോഗിച്ചിരുന്നു. അപകടസമയത്തു പാലത്തിൽ യാത്രക്കാരില്ലാതിരുന്നതിനാൽ ആളപായമില്ല.

കരാറുകാരുമായി തർക്കമുണ്ടായതിനെ തുടർന്നു പ്രദേശവാസികൾ നിർമാണ കമ്പനിയുടെ റോഡ് റോളർ നദിയിലേക്കു തള്ളിയിട്ടിരുന്നു. റോളർ ഉയർത്തിയെടുക്കാനായി പാലത്തിൽ ക്രെയിനുകൾ കയറ്റിയതാണ് വിള്ളലുണ്ടാകാൻ കാരണമെന്ന് കരുതുന്നു.

English Summary: 14 crore bridge in Bihar collapses in river before inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com