ADVERTISEMENT

കഠ്മണ്ഡു ∙ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ കൊടുമുടിയായ നേപ്പാളിലെ ‘അന്നപൂർണ’ കീഴടക്കി ഇറങ്ങുന്നതിനിടെ കാണാതായ ഇന്ത്യൻ പർവതാരോഹകൻ അനുരാഗ് മാലുവിനെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തി. തിങ്കളാഴ്ചയാണ് അനുരാഗ് വൻഗർത്തത്തിലേക്ക് വീണത്.  ഹെലികോപ്റ്ററിൽ കഠ്മണ്ഡുവിലെത്തിച്ച് ലളിത്പുർ ജില്ലയിലെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ള അനുരാഗിന്റെ അവസ്ഥ അതീവ ഗുരുതരമാണ്. 

രക്ഷാദൗത്യം നടത്തിയ നേപ്പാൾ, പോളണ്ട് സ്വദേശികളായ 9 പർവതാരോഹകരുടെ സംഘമാണ് ഇന്നലെ രാവിലെ അദ്ദേഹത്തെ കണ്ടെത്തിയത്. 

രാജസ്ഥാനിലെ കിഷൻഗഡ് സ്വദേശിയാണ് അനുരാഗ് (34). ഡൽഹി ഐഐടിയിൽ നിന്ന് 2010 ൽ പഠനം പൂർത്തിയാക്കിയ അനുരാഗ് 8000 മീറ്റർ ഉയരമുള്ള 14 പർവതങ്ങളും 7 ഭൂഖണ്ഡങ്ങളിലായുള്ള 7 കൊടുമുടികളും കീഴടക്കുക എന്ന ദൗത്യത്തിലാണ് ഏർപ്പെട്ടിരുന്നത്. പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. യുഎൻ നൽകുന്ന സിവിലിയൻ ബഹുമതിയായ കരം വീർ ചക്ര നേടിയിട്ടുണ്ട്. 

‘അന്നപൂർണ’ കീഴടക്കി ഇറങ്ങുന്നതിനിടെ തിങ്കളാഴ്ച കാണാതായ ഇന്ത്യൻ പർവതാരോഹക ബൽജീത് കൗറിനെ (27) അടുത്ത ദിവസം രക്ഷപ്പെടുത്തിയിരുന്നു. ബൽജീത് കഠ്മണ്ഡുവിലെ ആശുപത്രിയിലാണ്.

English Summary : Anurag Maloo mountain climber rescued 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com