ADVERTISEMENT

ന്യൂഡൽഹി ∙ ഹെറോയിൻ ലായനിയിൽ മുക്കിയ നൂലുകൾ ലഹരിക്കടത്തിലെ പുതിയ രീതിയാണെന്നു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽനിന്ന് ഇറാൻ, യുഎഇ വഴി റോക്ക് സാൾട്ട്, ടാൽകം പൗഡർ എന്നിവയിൽ കലർത്തി ഹെറോയിൻ കടത്തുന്നതായും റിപ്പോർട്ടിലുണ്ട്. ഡിആർഐയും കസ്റ്റംസും 2022–23 ൽ പിടികൂടിയ കള്ളക്കടത്തു കേസുകളെ അടിസ്ഥാനമാക്കിയാണു റിപ്പോർട്ട്.

∙കണ്ടെയ്നറുകളുടെ വശങ്ങളിലെ അറകളിൽ ഹെറോയിൻ അടക്കമുള്ള ലഹരിവസ്തുക്കൾ ഒളിപ്പിക്കുന്ന സംഭവങ്ങൾ വർധിക്കുന്നു.

∙കരിയും മറ്റു ചില വസ്തുക്കളുമായി ചേർത്ത്, കൊക്കെയ്ൻ നിറം മാറ്റി ‘ബ്ലാക്ക് കൊക്കെയ്ൻ’ ആക്കി കടത്തുന്നുണ്ട്. പിന്നീട് ചില ജൈവ ലായനികൾ ചേർത്ത് കൊക്കെയ്ൻ വേർതിരിച്ചെടുക്കും.

∙ദ്രാവക കൊക്കെയ്ൻ വിദേശ നിർമിത വിദേശമദ്യമെന്ന പേരിൽ പ്രശസ്ത ബ്രാൻഡുകളുടെ കുപ്പികളിൽ കടത്തുന്നു.

∙കണ്ടെയ്നറുകളിൽ വിദേശ സിഗരറ്റു കടത്ത് വ്യാപകം. കണ്ടെയ്നറുകൾ, പ്രത്യേക സാമ്പത്തിക മേഖലയിലേക്കോ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോകളിലേക്കു തിരിച്ചുവിടുകയും അവിടെയെത്തും മുൻപ് സിഗരറ്റ് പായ്ക്കറ്റുകൾ മാറ്റുകയും ചെയ്യുന്നു.

∙സിഗരറ്റ് കടത്തു പിടിച്ചാൽ, കൊണ്ടുവന്ന രാജ്യത്തേക്കു തിരികെ കയറ്റുമതി ചെയ്യുന്നതായി വ്യാജരേഖയുണ്ടാക്കുകയും സിഗരറ്റുകൾ ഇവിടെത്തന്നെ വിൽക്കുകയും ചെയ്ത സംഭവങ്ങളുണ്ട്.

∙ഗ്ലാസ് ടംബ്ലറിന് കേടുപറ്റാതിരിക്കാൻ വച്ച തെർമോക്കോളിനകത്തു കൊക്കെയ്ൻ കടത്തിയിട്ടുണ്ട്.

∙വിമാനത്താവളം, പാഴ്സലുകൾ, കണ്ടെയ്നർ എന്നിവ വഴിയുള്ള ലഹരിക്കടത്ത് വർധിക്കുന്നു.

∙ഇന്ത്യയിലേക്കു കൊക്കെയ്ൻ, മെതാംഫിറ്റമിൻ എന്നിവയുടെ കടത്ത് വർധിക്കുന്നു.

∙2022–23 ൽ ഡിആർഐ മാത്രം 131 കേസുകളിലായി 27, 617 കിലോഗ്രാം ലഹരിമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. 24,888 കിലോഗ്രാം കഞ്ചാവ്, 1410 കിലോഗ്രാം ഹെറോയിൻ, 98.20 കിലോഗ്രാം കൊക്കെയ്ൻ തുടങ്ങിയവ പിടിച്ചെടുത്തു.

∙ഇതേ കാലയളവിൽ കസ്റ്റംസ് പിടിച്ചെടുത്തത് 1.07 ലക്ഷം കിലോഗ്രാം ലഹരിമരുന്നുകൾ. ഇതിന്റെ മൂല്യം 17,255 കോടി രൂപ വരും.

English Summary:

Drug smuggling through the airport also increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com