ADVERTISEMENT

ന്യൂഡൽഹി ∙ മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയുമായ ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം ആശിഷിന് കോടതി ഇടക്കാ ല ജാമ്യം അനുവദിച്ചിരുന്നു. ഇതു പലപ്പോഴായി നീട്ടി നൽകിയ ശേഷമാണ് ഇപ്പോൾ സ്ഥിരം ജാമ്യം നൽകിയത്. ഡൽഹിയിലോ യുപിയിലോ താമസിക്കാമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. വിചാരണ വേഗത്തിലാക്കാൻ നടപടി വേണമെന്ന് സുപ്രീം കോടതി യുപി സർക്കാരിനോട് ആവർത്തിച്ചു.

English Summary:

Ashish Mishra granted bail on Lakhimpur Kheri massacre case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com