ADVERTISEMENT

മുംബൈ∙നേവൽ ഡോക്‌യാഡിലെ അറ്റകുറ്റപ്പണിക്കിടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. തദ്ദേശീയമായി നിർമിച്ച കപ്പൽ അപകടത്തിൽ മറിഞ്ഞതു നാവികസേനയ്ക്ക് തിരിച്ചടിയായിരിക്കെ സേനാ മേധാവി അഡ്മിറൽ ദിനേഷ് ത്രിപാഠി കപ്പൽ സന്ദർശിച്ചു സ്ഥിതി വിലയിരുത്തി. അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ ധരിപ്പിച്ച ശേഷമാണ് മുംബൈയിലെത്തിയത്.

അപകടത്തിൽ കാണാതായ നാവികനെ കുറിച്ച് ഇനിയും സൂചന ലഭിച്ചിട്ടില്ല. ഞായറാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തിൽ യന്ത്രസംവിധാനങ്ങൾ വലിയതോതിൽ കത്തിനശിച്ചു. കപ്പൽ വലിച്ചുനീക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു വശത്തേക്ക് മറിഞ്ഞതെന്നാണു പറയുന്നത്. കോടികളുടെ നഷ്ടമുണ്ടായെന്നാണു റിപ്പോർട്ട്. ദുരന്തത്തെക്കുറിച്ച് സേനയുടെ അന്വേഷണവും ആരംഭിച്ചു. വെൽഡിങ് അടക്കമുള്ള ജോലികൾക്കിടെ തീ പടർന്നെന്നാണു സൂചന. ആയുധങ്ങളും വെടിക്കോപ്പുകളും കപ്പലിൽ ഉണ്ടായിരുന്നില്ലെന്നും അവശേഷിച്ച ഇന്ധനത്തിന്റെ സാന്നിധ്യം അഗ്നിബാധയുടെ വ്യാപ്തി വർധിപ്പിച്ചതായും അധിക‍ൃതർ പറഞ്ഞു. ബ്രഹ്മപുത്ര ശ്രേണിയിൽ നിർമിച്ച ആദ്യ യുദ്ധക്കപ്പൽ 2000ലാണ് കമ്മിഷൻ ചെയ്തത്.

English Summary:

Warship INS Brahmaputra fire causes huge loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com