ADVERTISEMENT

മുംബൈ ∙ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പരിഗണിക്കുമെന്ന അഭ്യൂഹം നിലനിൽക്കെ അദ്ദേഹം ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആർ‍എസ്എസുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. കുറച്ചുകാലമായി ആർഎസ്എസും ബിജെപിയും ഭിന്നതയിലാണെന്നു വാർത്തകളുണ്ടായിരുന്നു.

എൻസിപി നേതാവ് അജിത് പവാറിനെ ബിജെപി സഖ്യത്തിന്റെ ഭാഗമാക്കി, ഉപമുഖ്യമന്ത്രിയാക്കിയതിൽ ആർഎസ്എസ് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 28 സീറ്റുകളിൽ 9 സീറ്റുകളിൽ  മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.

English Summary:

Devendra Fadnavis visited RSS headquarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com